IndiaLatest

 2022 അവസാനത്തോടെ 5 ബില്യണ്‍ കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ നിര്‍മ്മിക്കും; പ്രധാനമന്ത്രി

“Manju”

റോം: അടുത്ത വര്‍ഷം ഇന്ത്യ അഞ്ച് ബില്ല്യണ്‍ (500 കോടി) ഡോസ് കോവിഡ് (Covid) പ്രതിരോധ വാക്സിന്‍ ലോകത്തിന് വേണ്ടി നിര്‍മിക്കുമെന്ന് ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡില്‍ നിന്നുള്ള ആരോഗ്യ, സാcdhത്തിക മേഖലകളുടെ പുനഃരുദ്ധാരണം സംബന്ധിച്ച്‌ ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയായിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

ലോകാരോഗ്യ സംഘടന ഇന്ത്യന്‍ വാക്സിനുകളെ എത്രയും വേഗം അംഗീകരിക്കേണ്ടതുണ്ട്. ‘ഒരു ഭൂമി, ഒരു ആരോഗ്യം’ എന്ന കാഴ്ചപ്പാടാണ് ആഗോളതലത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യ മുന്നോട്ടുവെക്കുന്നത്. ലോകത്തിന്റെ ഫാര്‍മസിയായാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. 150ലേറെ രാജ്യങ്ങള്‍ക്ക് ഇന്ത്യ മരുന്നു നല്‍കുന്നു. വാക്സിന്‍ ഗവേഷണത്തിലും നിര്‍മാണത്തിലും ഇന്ത്യ വലിയ മുന്നേറ്റം നടത്തുകയാണെന്നും മോദി പറഞ്ഞു.

അതെസമയം ഐക്യരാഷ്ട്രസഭയുടെ 26-ാം കാലാവസ്ഥാ ഉച്ചകോടി സ്കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ഇന്ന് തുടങ്ങും. നവംബര്‍ 12 വരെയാണ് ഉച്ചകോടി നടക്കുന്നത്. 200 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളുടെ നേതാക്കള്‍, മന്ത്രിമാര്‍, കാലാവസ്ഥാവിദഗ്ധര്‍, വ്യവസായമേഖല, പൗരസമൂഹം, അന്താരാഷ്‌ട്രസംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. പാരീസ് ഉടമ്പടിയിലെ നിര്‍ദേശപ്രകാരം താപനില നിയന്ത്രിക്കാനുള്ള നടപടികള്‍ ഇത്തവണ സ്വീകരിക്കുമെന്നാണ് കരുതുന്നത്

Related Articles

Back to top button