InternationalLatest

തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക സര്‍വ്വീസുകള്‍

“Manju”

റിയാദ്: ഹജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് 2022 ജൂണ്‍ 23 മുതല്‍ സൗദി അറേബ്യയിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ നടത്തുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്.ജൂണ്‍ 23 മുതല്‍ ജൂലൈ 20 വരെയുള്ള കാലയളവില്‍ ജിദ്ദയിലേക്ക് 31 അധിക വിമാന സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയതായി എമിറേറ്റ്‌സ് വ്യക്തമാക്കി.

ഇതേ കാലയളവില്‍ മദീനയിലേക്ക് നിലവില്‍ ദിനംപ്രതിയുള്ള സര്‍വീസുകളുടെ ഇരട്ടി വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുമെന്നും എമിറേറ്റ്‌സ് അറിയിച്ചിട്ടുണ്ട്. ഹജ് വിസയിലുള്ള യാത്രികര്‍ക്ക് വേണ്ടിയാണ് സര്‍വ്വീസുകള്‍ നടത്തുക.യാത്രികര്‍ 65 വയസിന് താഴെ പ്രായമുള്ളവരും, സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളവരുമായിരിക്കണം. ഇവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുന്‍പ്, 72 മണിക്കൂറിനിടയില്‍ നേടിയിട്ടുള്ള പിസിആര്‍ റിസള്‍ട്ട് നിര്‍ബന്ധമാണ്.

Related Articles

Back to top button