KeralaKozhikodeLatest

യു.രാജീവന്‍ കോഴിക്കോട്​ ഡി.സി.സി പ്രസിഡന്റ്

“Manju”

വടകര : കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസിനെ ഇനി യു. രാജീവന്‍ നയിക്കും. ഡി.സി.സി വൈസ്​ പ്രസിഡൻറായി പ്രവർത്തിക്കവെയാണ്​​ പ്രസിഡൻറ്​ പദവിയിലെത്തുന്നത്​. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന നിർവാഹകസമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കെ.പി.സി.സി. നിർവാഹക സമിതി അംഗം എന്നീ സംഘടനാചുമതലകൾ വഹിച്ചിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് എന്നിവയിൽ എക്സിക്യുട്ടീവ് ഡയറക്ടർ, പിഷാരികാവ് ദേവസ്വം ട്രസ്റ്റി ചെയർമാൻ, കൊയിലാണ്ടി സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചു.

നിലവിൽ കൊയിലാണ്ടി നഗരസഭാ പ്രതിപക്ഷനേതാവാണ്.മൂന്നുതവണ വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ജനറൽ കൺവീനറായി പ്രവർത്തിച്ചിട്ടുണ്ട്. യു.ഡി.എഫിന് തുടർച്ചയായി അട്ടിമറിവിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കാലയളവാണത്.ഇപ്പോൾ യു.ഡി.എഫ്. കൊയിലാണ്ടി നിയോജകമണ്ഡലം ജനറൽ കൺവീനറാണ്.പരേതരായ ഉണിത്രാട്ടിൽ കുഞ്ഞിരാമൻ നായരുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: ഇന്ദിര കരിപ്പള്ളി (അധ്യാപിക). മക്കൾ: രജീന്ദ് (സോഫ്റ്റ്‌വേർ എൻജിനിയർ), ഇന്ദുജ (ആയുർവേദ ഡോക്ടർ).

Related Articles

Back to top button