LatestThiruvananthapuram

വൈദ്യുതി ബില്ലും ‘സ്മാര്‍ട്ട്’ ആകുന്നു

“Manju”

ഇനി വൈദ്യുതി ബില്‍ ഫോണ്‍ സന്ദേശമായി ലഭിക്കും. മീറ്റര്‍ റീഡിംഗിന് ശേഷം ബില്‍ കടലാസില്‍ പ്രിന്റെടുത്ത് നല്‍കുന്ന രീതി കെഎസ്‌ഇബി അവസാനിപ്പിക്കുകയാണ്. ഇനി മുതല്‍ വൈദ്യുതി ബില്‍ ഫോണ്‍ സന്ദേശമായി ലഭിക്കും. കെഎസ്‌ഇബിയുടെ എല്ലാ പദ്ധതിയും നൂറ് ദിവസം കൊണ്ട് ഡിജിറ്റലാകുന്ന പദ്ധതിയുടെ പ്രാരംഭഘട്ടമായാണ് ബില്‍ ഫോണ്‍ സന്ദേശമായി എത്തുന്നത്.

കാര്‍ഷിക കണക്ഷന്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സബ്‌സിഡി ലഭിക്കുന്നവര്‍ എന്നിവര്‍ ഒഴികെ എല്ലാ ഉപയോക്താക്കള്‍ക്കും ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ആപ്പ് വഴിയോ മാത്രമേ ഇനി ബില്‍ അടയ്ക്കാന്‍ സാധിക്കൂ.

കൗണ്ടറില്‍ പണമടച്ച്‌ ബില്ല് അടയ്ക്കുന്ന രീതിക്ക്‌ഒരു ശതമാനം ഹാന്‍ഡ്‌ലിംഗ് ഫീസ് ഈടാക്കണമെന്ന ശുപാര്‍ശ കെഎസ്‌ഇബിയുടെ പരിഗണനയിലാണ്. അതേസമയം, പുതുക്കിയ വൈദ്യുതി നിരക്കുകള്‍ ഉള്‍പ്പെടുത്തിയുള്ള ബില്‍ അടുത്ത മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

 

Related Articles

Back to top button