KeralaLatest

‘മാരിസും തെരേസയും’ നോര്‍വേയിലേക്ക്

“Manju”

കൊച്ചി ; കൊച്ചി കപ്പല്‍ ശാല നോര്‍വേക്കുവേണ്ടി നിര്‍മിച്ച സ്വയംനിയന്ത്രിത ഇലക്‌ട്രിക് വെസ്സലുകള്‍ മദര്‍ഷിപ്പിനുള്ളില്‍ കയറ്റി. ലോകത്തെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും സ്വയംനിയന്ത്രിത ഇലക്‌ട്രിക് വെസ്സലുകളായ മാരിസും തെരേസയുമാണ് യാത്രയ്ക്കൊരുങ്ങുന്നത്. തിങ്കളാഴ്ച വൈകിട്ട് യാത്രയാകുന്ന കപ്പലുകള്‍ ഒരുമാസം സഞ്ചരിച്ച്‌ നോര്‍വേയിലെത്തും. നോര്‍വേയിലെ സപ്ലൈ ചെയിന്‍ കമ്പനിയായ ആസ്‌കോ മാരിടൈമിനുവേണ്ടിയാണ് കൊച്ചിന്‍ ഷിപ്യാര്‍ഡ് ഇലക്‌ട്രിക് കപ്പലുകള്‍ നിര്‍മിച്ച്‌ കൈമാറിയത്. നോര്‍വേയിലെ മലയിടുക്കുകളിലേക്ക് കയറിക്കിടക്കുന്ന അഴിമുഖപ്പാതയായ ഫ്യോര്‍ദിലാണ് കപ്പലുകള്‍ സര്‍വീസ് നടത്തുക.

കപ്പല്‍ കയറ്റുമതി ചെയ്യുന്ന ഡച്ച്‌ കമ്പനിയായ യാട്ട് സെര്‍വന്റിന്റെ കൂറ്റന്‍ മദര്‍ഷിപ്പില്‍ കയറ്റിയാണ് കപ്പലുകള്‍ കൊണ്ടുപോകുന്നത്. എട്ടുമണിക്കൂര്‍ ശ്രമിച്ചാണ് 67 മീറ്റര്‍ നീളവും 600 ടണ്‍ ഭാരവുമുള്ള ഇലക്‌ട്രിക് വെസ്സലുകള്‍ മദര്‍ഷിപ്പില്‍ കയറ്റിയത്. 210 മീറ്റര്‍ വലിപ്പമുള്ള മദര്‍ഷിപ്പ് 8.9 മീറ്റര്‍ കായലിലേക്ക് താഴ്ത്തി വെള്ളം നിറച്ചശേഷം ടഗ്ഗ് ഉപയോഗിച്ച്‌ രണ്ട് ഇലക്‌ട്രിക് വെസ്സലുകളും കപ്പലിലേക്ക് വലിച്ചുകയറ്റിത്. തുടര്‍ന്ന് കപ്പല്‍ ഉയര്‍ത്തി വെസ്സലുകള്‍ കയറ്റിയ ഭാഗത്തെ വെള്ളം ഒഴുക്കിക്കളഞ്ഞു.

Related Articles

Back to top button