InternationalLatest

ഒക്‌സ്‌ഫര്‍ഡ് വിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷസ്ഥാനം രാജി വെച്ച്‌ രശ്മി സാമന്ത്

“Manju”

വംശീയാധിക്ഷേപ ആരോപണം ; ഒക്‌സ്‌ഫര്‍ഡ് വിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷസ്ഥാനം  ഇന്ത്യാക്കാരി രാജി വെച്ചു | Oxford University| Karnataka| Racism| Social  Media

ശ്രീജ.എസ്

ലണ്ടന്‍: ഇന്ത്യന്‍ വംശജയും കര്‍ണാടക സ്വദേശിയുമായ രശ്മി സാമന്ത് ഒക്‌സ്‌ഫര്‍ഡ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത് 2021 ഫെബ്രുവരി പതിനൊന്നിനാണ്. പക്ഷെ അഞ്ച് ദിവസത്തിന് ശേഷം രശ്മി സാമന്തിന് ആ പദവി വിട്ടൊഴിയേണ്ടി വന്നു. മുന്‍കാല സാമൂഹികമാധ്യമ പോസ്റ്റുകളെ അടിസ്ഥാനമാക്കി വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു രശ്മിയ്ക്ക് അധ്യക്ഷസ്ഥാനം ഒഴിയേണ്ടി വന്നത്.

രശ്മിയുടെ മുന്‍കാല പോസ്റ്റുകള്‍ ജൂതര്‍ക്കെതിരെ വംശീയാധിക്ഷേപം ഉള്‍ക്കൊള്ളുന്നതുമാണ് എന്ന തരത്തിലാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ അത്തരത്തിലൊരു ഉദ്ദേശവും തന്റെ പോസ്റ്റുകള്‍ക്ക് ഉണ്ടായിരുന്നില്ലെന്നും ആരും തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും രശ്മി പറയുന്നു. തന്റെ പോസ്റ്റുകള്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നതായും ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയായ രശ്മി പറഞ്ഞു.

അതെ സമയം തെരഞ്ഞെടുപ്പ് കാലത്തും പോസ്റ്റുകള്‍ ഉണ്ടായിരുന്നെങ്കിലും ആരും വിമര്‍ശനമുയര്‍ത്തിയിരുന്നില്ലെന്നും വിജയിച്ച ശേഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പോസ്റ്റുകള്‍ തിരഞ്ഞു പിടിച്ച്‌ പ്രതിഷേധിക്കുന്നത് മനഃപൂര്‍വമാണെന്നും രശ്മി വ്യക്തമാക്കി. കൂടാതെ തന്റെ കുടുംബത്തേയും അനാവശ്യമായി സാമൂഹികമാധ്യമ വിചാരണയ്ക്ക് ഇരയാക്കിയതായും രശ്മി കൂട്ടിച്ചേര്‍ത്തു.

നാസി ഭരണകാലത്ത് കൂട്ടക്കൊലക്കിരയായ ജൂതര്‍ക്ക് വേണ്ടി പണികഴിപ്പിച്ച സ്മാരകത്തിന് മുന്നില്‍ നിന്നെടുത്ത ചിത്രത്തിനൊപ്പവും മലേഷ്യയില്‍ നിന്നെടുത്ത ചിത്രത്തിനൊപ്പം ചേര്‍ത്ത അടിക്കുറിപ്പുകള്‍ വംശീയപരമായ പരാമര്‍ശം ഉള്‍ക്കൊള്ളുന്നതാണെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ രശ്മിയുടെ ഭാഗത്ത് നിന്നുണ്ടായതായും ഒക്‌സ്‌ഫര്‍ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ കാംപെയ്ന്‍ ഫോര്‍ റേഷ്യല്‍ അവയര്‍നെസ് ആന്‍ഡ് ഇക്വാലിറ്റിയും ഓക്‌സ്‌ഫര്‍ഡ് എല്‍ജിബിടിക്യു കാംപെയ്‌നും ആരോപണമുയര്‍ത്തിയാണ് രശ്മിയുടെ രാജിക്ക് സമ്മര്‍ദ്ദം ചെലുത്തിയത് .

ഉഡുപ്പിയാണ് രശ്മിയുടെ സ്വദേശം. കുടുംബത്തിലെ ആദ്യ സര്‍വകലാശാലാ വിദ്യാര്‍ഥിയാണ് രശ്മി. തന്റെ മാതാവിനെ അധിക്ഷേപിച്ച്‌ പോസ്റ്റിടുകയും മതപരമായി അവഹേളിക്കുകയും ചെയ്ത തന്റെ ഒരു അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് രശ്മി ആവശ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് താനും കുടുംബവും സാമൂഹികമാധ്യമങ്ങളില്‍ അപമാനിക്കപ്പെട്ടതായും തന്നെ മനസിലാക്കാന്‍ ആരും കൂട്ടാക്കുന്നില്ലെന്നും ഇന്ത്യയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും രശ്മി അറിയിച്ചു.

 

Related Articles

Back to top button