IndiaLatest

യുവതികള്‍ പിടിയില്‍

“Manju”

ന്യൂഡല്‍ഹി: വ്യാജ കോള്‍ സെന്റര്‍ നടത്തി പണം തട്ടുന്ന സംഘത്തിലെ മൂന്ന് യുവതികളെ ഡല്‍ഹി പൊലീസ് പിടികൂടി. മുഖ്യപ്രതിയായ മനീഷ അഹിര്‍വാള്‍, കൂട്ടാളികളായ കല്പന (21), റീമ (23) എന്നിവരാണ് അറസ്റ്റിലായത്.ബജാജ് ഫിന്‍സെര്‍വ് എക്‌സിക്യൂട്ടീവുകളായി ആള്‍മാറാട്ടം നടത്തിയായിരുന്നു ഇവരുടെ തട്ടിപ്പ്.

തട്ടിപ്പ് സംബന്ധിച്ച്‌ ദീപക് കുമാര്‍ എന്ന വ്യക്തിയാണ് പരാതി നല്‍കിയതെന്ന് ഡി.സി.പി സമീര്‍ ശര്‍മ്മ പറഞ്ഞു. അജ്ഞാത നമ്പറില്‍ നിന്ന് ആദ്യം ഫോണ്‍ കോള്‍ വന്നു. ബജാജ് ഫിന്‍സെര്‍വില്‍ നിന്നുള്ള എക്‌സിക്യൂട്ടീവാണെന്ന് വിളിച്ചയാള്‍ സ്വയം പരിചയപ്പെടുത്തി. ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് വിളിക്കുന്നത് എന്നാണ് ഇവര്‍ പറഞ്ഞത്. നടപടി ക്രമങ്ങളുടെ ഭാഗമായി ഓണ്‍ലൈനായി ഒരു രൂപ അടയ്ക്കാന്‍ പിന്നീട് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഒരു രൂപയ്ക്ക് പകരം അക്കൗണ്ടില്‍ നിന്ന് 24745 രൂപ പിന്‍വലിക്കപ്പെട്ടു എന്നാണ് പരാതിയില്‍ പറയുന്നതെന്ന് ഡി.സി.പി വ്യക്തമാക്കി.

Related Articles

Back to top button