Latest

ടോകിയോ ഒളിമ്പിക്സ്;‍ 2 അത്‌ലറ്റുകള്‍ക്ക് കോവിഡ്

“Manju”

ടോകിയോ: ടോകിയോ ഒളിമ്പിക്സിന് കൊടികയറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഒളിംപിക് വിലേജിലെ രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അത്‌ലറ്റുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അധികൃതരാണ് ഇക്കാര്യം അറിയിച്ചതാണ്. ആദ്യമായാണ് ഒളിംപിക് വിലേജില്‍ അത്‌ലറ്റ്കള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

ഒളിമ്പിക് മത്സരങ്ങള്‍ തുടങ്ങാന്‍ ഇനി അഞ്ചുദിവസം കൂടി മാത്രമേയുള്ളൂ. ഒളിമ്പിക് വിലേജില്‍ കഴിഞ്ഞദിവസം ഒരു ഒഫീഷ്യലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോടെലില്‍ നിരീക്ഷണത്തിലാണ് അദ്ദേഹം. ഒളിമ്പിക് വിലേജില്‍ കൂടുതല്‍ പേരില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് സംഘാടകരെയും ജപാനെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള 10,000ത്തിലധികം പേരാണ് ഒളിമ്പിക് വിലേജിലെത്തുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020ല്‍ ഒളിമ്പിക്‌സ് മാറ്റിവെച്ചിരുന്നു. പിന്നീട് കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെ ഒളിമ്പിക്‌സ് നടത്താനായിരുന്നു തീരുമാനം.

അതേസമയം ഒളിമ്പിക്സിന് കാണികളെ അനുവദിച്ചിട്ടില്ല. ഉദ്ഘാടന ചടങ്ങിലും തെരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ മാത്രമാകും ഉണ്ടാവുക. ജൂലൈ 23 മുതല്‍ ഓഗസ്ത് 8 വരെ 17 ദിവസങ്ങളിലാണ് ഒളിമ്പിക്സ് നടക്കുക. 206 രാജ്യങ്ങളില്‍ നിന്നായി പതിനൊന്നായിരത്തിലേറെ താരങ്ങള്‍ ലോക കായിക മാമാങ്കത്തില്‍ മാറ്റുരയ്ക്കും. 33 മത്സര ഇനങ്ങളില്‍ നിന്നായി 339 സ്വര്‍ണ മെഡലുകള്‍ നിശ്ചയിക്കപ്പെടും. കൃത്യമായ പ്രോടോകോളുകള്‍ പാലിച്ചുകൊണ്ടാകും മത്സരങ്ങള്‍. കായിക താരങ്ങളും സപോര്‍ടിങ് സ്റ്റാഫും ഒഫീഷ്യല്‍സുമടക്കം 201 പേരടങ്ങുന്ന ഇന്‍ഡ്യന്‍ സംഘവും ടോകിയോവിലെത്തും.

Related Articles

Back to top button