KeralaLatest

സംരംഭകവായ്പാ പരിധി ഉയര്‍ത്തി കെ എഫ് സി

“Manju”

കൊച്ചി: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (സി.എം..ഡി.പി) ഭാഗമായി സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭങ്ങള്‍ക്കുള്ള (എം.എസ്.എം.) വായ്പാ പരിധി രണ്ട് കോടി രൂപയായി ഉയര്‍ത്തി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി).

അഞ്ചുശതമാനം പലിശയിലാണ് രണ്ടു കോടി രൂപ വരെ വായ്പ ലഭിക്കുക. നേരത്തെ ഈ വായ്പാപരിധി ഒരുകോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ സംസ്ഥാന ബഡ്‌ജറ്റിലെ പ്രഖ്യാപനമാണ് ഈ നടപടിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. സര്‍ക്കാരിന്റെ മൂന്നുശതമാനവും കെ.ഫ്.സിയുടെ രണ്ടുശതമാനവും സബ്‌സിഡി വഴിയാണ് അഞ്ചുശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുന്നത്. മുഖ്യമന്ത്രിയുടെ സംരംഭകത്വവികസന പദ്ധതിയില്‍ കോര്‍പ്പറേഷന്‍ ഇതുവരെ 2,122 യൂണിറ്റുകള്‍ക്ക് വായ്പ നല്‍കിയിട്ടുണ്ട്.

Related Articles

Back to top button