InternationalLatest

പുരസ്കാര ജേതാക്കളെ നാളെ പ്രഖ്യാപിക്കും

“Manju”

ദോഹ: കാത്തിരിപ്പുകള്‍ക്ക് അറുതിയാവുന്നു. ഖത്തറിന്‍റെ മണ്ണില്‍ നേട്ടങ്ങള്‍ കൊയ്ത ഇന്ത്യന്‍ വനിത രത്നങ്ങള്‍ ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഇന്ത്യ-ഖത്തര്‍ പ്രവാസ ചരിത്രത്തില്‍ അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ ഇന്ത്യന്‍ വനിതകള്‍ക്ക് ആദരമായി ഗള്‍ഫ് മാധ്യമം- ഗ്രാന്‍ഡ് മാള്‍ ‘ഷി ക്യൂ പുരസ്കാര പ്രഖ്യാപനത്തിന് ഖത്തറും കാതോര്‍ക്കുന്നു. നാമനിര്‍ദേശ പ്രക്രിയകള്‍ക്കും,

ആവേശകരമായ വോട്ടെടുപ്പ് നടപടികള്‍ക്കുമൊടുവിലാണ് പ്രഥമ ഷി ക്യൂ അവാര്‍ഡ് അവസാന റൗണ്ടിലെത്തി നില്‍ക്കുന്നത്. ജൂണ്‍ 30 വ്യാഴാഴ്ച വൈകീട്ട് ആറിന് ദോഹ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കും.അവാര്‍ഡ് നിശയുടെ മുഖ്യ ആകര്‍ഷണമായ തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ സൂപ്പര്‍താരം മംമ്ത മോഹന്‍ദാസ് ചൊവ്വാഴ്ച രാത്രിയോടെ ദോഹയിലെത്തിയിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന ഗ്രാന്‍ഡ് അവാര്‍ഡ് നൈറ്റില്‍ മംമത് മോഹന്‍ ദാസായിരിക്കും പ്രഥമ ‘ഷി ക്യു’ പുരസ്കര ജേതാക്കളെ പ്രഖ്യാപിക്കുക. എട്ട് വിഭാഗങ്ങളില്‍ നിന്ന് 26 പേരാണ് നിലവില്‍ ഫൈനല്‍ റൗണ്ടിലുള്ളത്. ഇവരില്‍ നിന്നാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്.

Related Articles

Back to top button