LatestMalappuram

ആമാശയത്തില്‍ തറച്ച പിന്‍ പുറത്തെടുത്തു

“Manju”

മലപ്പുറം: മ​ഫ്ത്ത ധ​രി​ക്കു​ന്ന​തി​നി​ടെ വാ​യി​ല്‍ ക​ടി​ച്ച്‌പി​ടി​ച്ച പിന്‍ 12 വയസ്സുകാരി അബദ്ധത്തില്‍ വിഴുങ്ങി.
പിന്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് വിദ​ഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയിലെത്തിച്ചു. എ​ക്സ് റേ ​പ​രി​ശോ​ധ​ന​യി​ല്‍ ആ​മാ​ശ​യ​ത്തി​ല്‍ പി​ന്‍ ത​റ​ച്ച​താ​യി ക​ണ്ടെ​ത്തി.
സ​ര്‍​ജ​റി കൂ​ടാ​തെ എന്റോ​സ്കോ​പി​ക് വ​ഴി പി​ന്‍ പു​റ​ത്തെ​ടു​ത്തു. ഗ്യാ​സ്ട്രോ എ​ന്ററോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ജു സേ​വ്യ​ര്‍, ഗ്യാ​സ്ട്രോ എ​ന്റ​റോ​ള​ജി​സ്​​റ്റ്​ ഡോ. ​ബി​പി​ന്‍, ഡോ. ​സാ​ജ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലായിരുന്നു ചികിത്സ.

Related Articles

Back to top button