LatestThiruvananthapuram

വിഴിഞ്ഞത്ത് ഈ വര്‍ഷം ആദ്യ കപ്പല്‍ എത്തും

“Manju”

വിഴിഞ്ഞം: തുറമുഖ നിര്‍മ്മാണം പൂര്‍ണമായിട്ടില്ലെങ്കിലും ഈ വര്‍ഷംതന്നെ ആദ്യ കപ്പല്‍ എത്തിക്കാനാണ് ശ്രമമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനുവേണ്ടി മുക്കോലയില്‍ സജ്ജമാക്കിയ ഗ്യാസ് ഇന്‍സുലേറ്റഡ് 220 കെ.വി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം പൂര്‍ത്തിയാകുമ്പോള്‍ ചെറുകിട തുറമുഖങ്ങളെകൂടി ബന്ധപ്പെടുത്തി അനുബന്ധ വ്യവസായ രംഗത്ത് വികസനമുണ്ടാക്കും. തുറമുഖ നിര്‍മ്മാണത്തോട് അനുബന്ധിച്ചുളള പുനരധിവാസത്തിന് 100 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചു. ഏതെങ്കിലും വിഭാഗത്തിന് പുനരധിവാസ സഹായം കിട്ടിയിട്ടില്ലെങ്കില്‍ നല്‍കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു, എം.വിന്‍സെന്റ് എം.എല്‍.എ, രാജ്യാന്തര തുറമുഖ കമ്പനി(വിസില്‍) എം.ഡി കെ.ഗോപാലകൃഷ്ണന്‍, സി.ഇ.ഒ ഡോ.ജയകുമാര്‍, നഗരസഭ കൗണ്‍സിലര്‍ സി.ഓമന, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.വി.രാജേഷ്, ആര്‍.ശിവകുമാര്‍, ഗോപാലകൃഷ്ണന്‍, സഫറുളള ഖാന്‍, രാജ്‌മോഹന്‍, അദാനി വിഴിഞ്ഞം പദ്ധതി സി.ഇ.ഒ രാജേഷ് കുമാര്‍ ഝാ എന്നിവര്‍ സംസാരിച്ചു.

തുറമുഖ വികസനത്തിനൊപ്പം ചുറ്റുമുള്ള എല്ലാ സ്‌കൂളുകളെയും ഹൈടെക് ആക്കുന്നതിന് ബന്ധപ്പെട്ടവരുടെ സഹായം പ്രതീക്ഷിക്കുന്നതായി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. തുറമുഖം വികസിക്കുമ്പോള്‍ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന കെടുതികള്‍ക്ക് പരിഹാരമായി ബൃഹത് പദ്ധതിക്ക് രൂപം നല്‍കണമെന്നായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ അഭ്യര്‍ത്ഥന.

Related Articles

Back to top button