IndiaLatest

മണ്ണെണ്ണയുടെ വിലയില്‍ വീണ്ടും വര്‍ദ്ധന

“Manju”

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണയുടെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു.14 രൂപയുടെ വര്‍ദ്ധനയാണ് ഇത്തവണ ഉണ്ടായത്.ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 102 രൂപയായി ഉയര്‍ന്നു. അതേസമയം, നിലവിലെ സ്റ്റോക്ക് തീരുന്നതുവരെ 84 രൂപയ്ക്ക് തന്നെ മണ്ണെണ്ണ വിതരണം ചെയ്യുമെന്നും ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.മെയ് മാസം ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. ജൂണ്‍ മാസത്തില്‍ 4 രൂപ വര്‍ദ്ധിച്ച്‌ ഇത് 88 രൂപയായി. മണ്ണെണ്ണയുടെ അടിസ്ഥാനവിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്സ് കമ്മീഷന്‍, സി ജി എസ് റ്റി, എ സ് ജി എസ് റ്റി എന്നിവ കൂട്ടിച്ചേര്‍ത്ത വിലയ്ക്കാണ് റേഷന്‍കടകളില്‍ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

Related Articles

Back to top button