KeralaLatest

ഭക്ഷണം ഇല്ലാതെ നരകിക്കുന്നത് ഇതരസംസ്ഥാനത്ത് കുടുങ്ങിയ 15,000ലേറെ മലയാളികള്‍;

“Manju”

നന്ദകുമാർ വി ബി

ഞങ്ങള്‍ക്കായി പ്രത്യേക ട്രെയിന്‍ ഓടിക്കണമെന്നില്ല. അവരെ നാട്ടിലെത്തിച്ചു മടങ്ങുന്ന ട്രെയിനുകളില്‍ ഞങ്ങളെ കേരളത്തിലെത്തിക്കാനുള്ള കനിവു കാട്ടാമോ?’-അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ സഹായത്തിനായി കേഴുകയാണ്. എന്നാല്‍ വേണ്ടത്ര സമ്മര്‍ദ്ദം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. കേരളത്തില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു. ഇതിന് വേണ്ടത് ചെയ്തത് തങ്ങളാണെന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ മടക്കയാത്രയില്‍ നിര്‍ണ്ണായകമായത് ഇതരസംസ്ഥാന തൊഴിലാളികളുടെ സംസ്ഥാന നിലപാടാണ്. അത് പരിഗണിച്ചായിരുന്നു എല്ലാ സ്ഥലത്തു നിന്നും നോണ്‍ സ്റ്റോപ് ട്രെയിനുകള്‍ കേന്ദ്രം അനുവദിച്ചത്.
എന്നാല്‍ അത്തരമൊരു ആവശ്യം തുടക്കത്തില്‍ കേരളം ഉന്നയിച്ചില്ല. സ്വന്തമായി വാഹന സൗകര്യം ഉള്ളവര്‍ മാത്രം മടങ്ങിയെത്തിയാല്‍ മതിയെന്ന നിലപാടിലായിരുന്നു കേരളം. കഴിഞ്ഞ ദിവസം അത് മാറ്റി. തീവണ്ടികള്‍ അനുവദിക്കണമെന്ന കത്ത് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നല്‍കി. ഇതില്‍ ഒരു തീരുമാനം ഉടന്‍ ഉണ്ടായില്ലെങ്കില്‍ ഇതരസംസ്ഥാനങ്ങളിലെ മലയാളികള്‍ കഷ്ടത്തിലാകും. ഈ സാഹചര്യത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികളെ ഇറക്കി മടങ്ങുന്ന ട്രയിനുകളില്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിനു മലയാളികളെ മടക്കിയെത്തിക്കണമെന്ന ആവശ്യം ഉയരുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മലയാളികളെ നാട്ടിലെത്തിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണമാണ് സജീവമാകുന്നത്.

പണമോ ഭക്ഷണമോ താമസസൗകര്യമോ ചികിത്സാ സംവിധാനങ്ങളോ ഇല്ലാതെ പല സംസ്ഥാനങ്ങളിലും മലയാളികള്‍ ദുരിതത്തിലാണ്. മുംബൈ, പുണെ തുടങ്ങിയ നഗരങ്ങളില്‍ കഴിയുന്ന തൊഴിലാളികളുടെ സ്ഥിതി ദയനീയം. കേരളത്തില്‍ നിന്ന് അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ഒഡീഷ, ബിഹാര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു സ്പെഷല്‍ ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്. ട്രെയിന്‍ കടന്നുപോകുന്ന സംസ്ഥാനങ്ങളില്‍ ഒട്ടേറെ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. ഈ ട്രെയിനുകള്‍ കേരളത്തിലേക്ക് ആളില്ലാതെ മടങ്ങിയെത്തും. ഇതില്‍ മലയാളികളെ കൊണ്ടു വരാവുന്നതേയുള്ളൂ.

Related Articles

Back to top button