LatestThiruvananthapuram

ബിഹാർ മുൻ മന്ത്രി ആശ്രമം സന്ദർശിച്ചു

“Manju”

തിരുവനന്തപുരം : ബിഹാർ മുൻ മന്ത്രിയും ജൻ അധികാർ പാർട്ടി (ലോക് താന്ത്രിക്) നേതാവുമായ അഖ്‌ലാഖ് അഹമ്മദ് ശാന്തിഗിരി ആശ്രമം സന്ദർശിച്ചു. ജൂലൈ 4 ന് ഉച്ചയോടെ ആശ്രമത്തിൽ എത്തിയ അദ്ദേഹത്തെ സ്വാമി ജ്ഞാനദത്തൻ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പ്രാർത്ഥനാലയം, പർണ്ണശാല, സഹകരണമന്ദിരം എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം അഭിവന്ദ്യ ശിഷ്യപൂജിതയുടെ ദർശനം നടത്തി. തുടർന്ന് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലേക്ക് പോയി. സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അതിഥിയായി കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം.

Related Articles

Back to top button