IndiaInternationalLatest

ഇന്ത്യയില്‍ ഓക്സ്ഫോര്‍ഡ് കോവിഡ് വാക്സിന് ആശ്വാസ വാർത്ത

“Manju”

ശ്രീജ.എസ്

പൂനെ: ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളിലാണ്. അതിനിടെയാണ് കൊവിഡ് വാക്‌സിന് ആശ്വസിക്കാവുന്ന ഒരു വാര്‍ത്ത എത്തിയത്.
ഓസ്‌ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണം നടത്തിയ രണ്ട് വളണ്ടിയര്‍മാരില്‍ പാര്‍ശ്വഫലങ്ങളൊന്നും തന്നെയില്ല.

പൂനെ ഭാരതി ആശുപത്രിയിലെ 32ഉം 48ഉം വയസ്സ് പ്രായമുളള രണ്ട് പുരുഷ വളണ്ടിയര്‍മാരിലാണ് പരീക്ഷണം നടത്തിയത്.

ഒരു മാസത്തിന് ശേഷം ഈ യുവാക്കളില്‍ വീണ്ടും ഒരു ഡോസ് കൂടി വാക്‌സിന്‍ പരീക്ഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് രാജ്യത്ത് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. രണ്ട് ദിവസമായി ഈ യുവാക്കളെ മെഡിക്കല്‍ സംഘം നിരീക്ഷിക്കുന്നുണ്ട്.

Related Articles

Back to top button