IndiaKeralaLatest

തിരുനെല്‍വേലി, മേലേപാളയം സെക്ഷനില്‍ അറ്റകുറ്റപ്പണി: കേരളത്തിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ക്ക് മാറ്റം

“Manju”

ചെന്നൈ: തിരുനെല്‍വേലി, മേലേപാളയം സെക്ഷനില്‍ പാളങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ മാറ്റും. സെന്‍ട്രലില്‍ നിന്ന് നാഗര്‍കോവിലിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന എക്‌സ്പ്രസ് ട്രെയിന്‍ (നമ്പര്‍.12689/12690/12690)16, 18 തീയതികളില്‍ സേലം, ഈറോഡ്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം വഴിതിരിച്ചുവിടുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 16ന് സെന്‍ട്രലില്‍ നിന്നു പുറപ്പെടുന്ന ട്രെയിനും 18ന് നാഗര്‍കോവിലില്‍ നിന്നുളള ട്രെയിനുമാണ് കേരളത്തിലൂടെ സര്‍വീസ് നടത്തുക. ഗുരുവായൂരില്‍ നിന്ന് 19ന് രാത്രി 11.15ന് പുറപ്പെടുന്ന ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് (12128) തൃശൂര്‍, ഈറോഡ്, സേലം, ജോലാര്‍പെട്ട്,
ചെന്നൈ ബീച്ച് വഴി യാത്ര നടത്തും. ഇവയടക്കം ഇതു വഴിയുള്ള എഴുപതോളം ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയോ പുനഃക്രമീകരണം
നടത്തുകയോ റദ്ദാക്കുകയോ ചെയ്തു .

15 ന് രാവിലെ 6.35ന്പുനലൂരില്‍ നിന്നു പുറപ്പെടുന്ന നാഗര്‍കോവില്‍ എക്‌സ്പ്രസ് (നമ്പര്‍.06639) റദ്ദാക്കി. 11ന്ഉച്ചയ്ക്ക് 12.20ന് തിരുച്ചെന്തൂരില്‍ നിന്നു പുറപ്പെടേണ്ട പാലക്കാട് എക്‌സ്പ്രസ് (നമ്പര്‍. 16732) 1.30ന് തിരുനെല്‍വേലിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. ഈ ട്രെയിന്‍ 12 മുതല്‍ 20 വരെയുള്ള തീയതികളില്‍ ഉച്ചയ്ക്കു ശേഷം 2.02ന് വാഞ്ചി മണിയാഞ്ചിയില്‍ നിന്നു പുറപ്പെടും. 11 ന് രാവിലെ 6 ന് പാലക്കാട് നിന്നു പുറപ്പെടുന്ന തിരുച്ചെന്തൂര്‍ എക്‌സ്പ്രസ് (നമ്പര്‍. 16731) തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിന്‍ 12-20 തീയതികളില്‍ വാഞ്ചി മണിയാഞ്ചിയില്‍ യാത്ര അവസാനിപ്പിക്കും.

തിരുച്ചിറപ്പള്ളിയില്‍ നിന്ന് രാന്നാവി ലെ 7.20ന് പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22627) 11 16 തീയതികളില്‍ തിരുനെല്‍വേലിയില്‍ സര്‍വീസ് അവസാനിപ്പി ക്കും. ഈ ട്രെയിന്‍ 17 -20 തീയതികളില്‍ കോവില്‍ പട്ടിയില്‍ യാത്ര  അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ ട്രെയിനിന്റെ തിരിച്ചുള്ള സര്‍വീസുകളും ( 22628) തിരുനെല്‍വേലി , കോവില്‍പട്ടി എന്നിവിടങ്ങളില്‍ നിന്നാണ്.

Related Articles

Back to top button