IndiaLatest

കോവിഡ് മരുന്നു ക്ഷാമം ഉടന്‍ തീരും

“Manju”

ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ 2021 ല്‍ ഇന്ത്യ അംഗീകാരം നല്‍കാന്‍ സാധ്യതയുള്ളത് ആകെ 8 കോവിഡ് വാക്‌സീനുകള്‍ക്കാണ്. ഇതില്‍ കോവിഷീല്‍ഡ് , കൊവാക്‌സീന്‍ എന്നിവ ഇപ്പോള്‍ പ്രചാരത്തിലുണ്ട്. സ്പുട്‌നിക്ക് അടുത്തു തന്നെ എത്തും.

കോവിഡ് -19 വാക്‌സീന്‍ ഈ വര്‍ഷാവസാനത്തോടെ മുഴുവന്‍ ഇന്ത്യാക്കാര്‍ക്കും ലഭ്യമാകുമെന്ന് കേന്ദ്രം വ്യാഴാഴ്ച അവകാശപ്പെട്ടു. ‘ഇന്ത്യയ്ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കുമായി അഞ്ച് മാസത്തിനുള്ളില്‍ ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 200 കോടി ഡോസുകള്‍ രാജ്യത്ത് ഉണ്ടാക്കും. നമ്മള്‍ മുന്നോട്ടു തന്നെയാണ് പോകുന്നത്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകുംനീതി ആയോഗ് അംഗം (ആരോഗ്യം) വി കെ പോള്‍ പറഞ്ഞു.

ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് അറിവായ വിശദാംശങ്ങള്‍ അനുസരിച്ച്‌ ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ ഉത്പാദിപ്പിക്കാന്‍ സാധ്യതയുള്ള 216 കോടി ഡോസുകളില്‍ 75 കോടി കോവിഷീല്‍ഡും 55 കോടി ഡോസ് കോവാക്‌സിനും ഉള്‍പ്പെടുന്നു. ബയോളജിക്കല്‍ E 30 കോടി ഡോസുകള്‍, സൈഡസ് കാഡില 5 കോടി, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 20 കോടി ഡോസ് നോവവാക്‌സ്, ഭാരത് ബയോടെക് 10 കോടി ഡോസ് നേസല്‍ വാക്‌സിന്‍ എന്നിവ ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജെനോവ 6 കോടി ഡോസും സ്പുട്‌നിക് വി 15.6 കോടിയും ലഭ്യമാക്കും.

ബയോളജിക്കല്‍ ഇ, സൈഡസ് കാഡില, ജെനോവ, ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്‌സീന്‍ എന്നിവ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന നോവാവാക്‌സും മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ്. പരീക്ഷണങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഇന്ത്യയിലെ ആളുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന വാക്‌സിന്‍ എടുക്കാന്‍ കഴിയും.

Related Articles

Back to top button