InternationalLatest

റഷ്യയ്ക്കും ചൈനയ്ക്കുമെതിരെ ഇനി തുറന്ന യുദ്ധമാണ് പോംവഴി; നാറ്റോ

“Manju”

മോസ്‌കോ: റഷ്യയ്‌ക്കും ചൈന്ക്കുമെതിരെ ഇനി തുറന്ന യുദ്ധമാണ് പോംവഴിയെന്ന നാറ്റോയുടെ പ്രസ്താവനയോട് ആണവ മിസൈല്‍ പരീക്ഷണത്തിലൂടെ മറുപടി നല്‍കി റഷ്യ. യുക്രെയ്‌നെതിരെ ആണവശേഷിയുള്ള മിസൈലുകള്‍ പരീക്ഷിച്ചുകൊണ്ടാണ് റഷ്യ ലോകരാഷ്‌ട്രങ്ങളെ വെല്ലുവിളിച്ചത്. ആക്രമണം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ ആണവായുധമെടുക്കുമെന്ന് റഷ്യ വ്യക്തമാക്കി. യുക്രെയ്‌നെതിരെ അഞ്ച് മാസമായി ആക്രമണം തുടരുന്നതിനിടെയാണ് റഷ്യ വീണ്ടും ആണവ ആക്രമണത്തിന് മുതിരാന്‍ മടിക്കില്ലെന്ന് വ്യക്തമാക്കുന്നത്.

‘യുക്രെയ്‌നിലെ ജനവാസമേഖലയില്‍ തന്നെ ബോംബിടും. ലോകശക്തികള്‍ ഒന്നടങ്കം യുക്രെയ്‌നെ മുന്‍നിര്‍ത്തി തങ്ങളെ ആക്രമിക്കുകയാണ്. ഇതിനെതിരെ ആണവായുധം പ്രയോഗിക്കാന്‍ പോലും മടിക്കില്ല. ദീര്‍ഘദൂര സോവിയറ്റ് കെഎച്ച്‌-22 മിസൈലുകളാണ് പരീക്ഷിച്ചിരിക്കുന്നത്. ടിയു-22എം3 വിമാനത്തില്‍ ഘടിപ്പിച്ചുകൊണ്ടുള്ള പരീക്ഷണം വിജയകരമാണ്. തങ്ങളുടെ സുരക്ഷാ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.’ റഷ്യന്‍ പ്രതിരോധ മന്ത്രി കൈറിലോ ബുദനോവ് പറഞ്ഞു.

റഷ്യ എത്ര ആണവ മിസൈലുകളാണ് നാറ്റോയ്‌ക്കെതിരെ ഉപയോഗിക്കാനായി തയ്യാറാക്കി യിരിക്കുന്നതെന്ന വിവരം പുറത്തുവന്നിട്ടില്ല. എന്നാല്‍ യുക്രെയ്‌നിലെ ഒരോ നഗരങ്ങളായി പിടിച്ചെടുത്ത് മുന്നേറുന്ന സേന തലസ്ഥാന നഗരമായ കീവിനേയും സമീപ നഗരമായ ഖാര്‍കീവിനേും സമ്മര്‍ദ്ദത്തിലാക്കാനാണ് ആണവ ഭീഷണി നടത്തുന്നതെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. ഒപ്പം നാറ്റോയും അമേരിക്കയും പോളണ്ടിനെ കേന്ദ്രീകരിച്ച്‌ സൈനിക വിന്യാസം ശക്തമാക്കുന്നതും റഷ്യയെ ചൊടിപ്പിച്ചിരിക്കുകയാണ്.

Related Articles

Back to top button