LatestThiruvananthapuram

ശാന്തിഗിരിയില്‍ കര്‍ക്കടക ചികിത്സയ്ക്ക് തുടക്കമായി

“Manju”

തിരുവനന്തപുരം : കേരളത്തിലെ ശാന്തിഗിരി ആയുര്‍വേദ & സിദ്ധ ഹോസ്പിറ്റലുകളിലെ കര്‍ക്കടക ചികിത്സ ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ ഉത്ഘാടനം ചെയ്തു. കേരളത്തിന്റെ തനതു ചികിത്സാക്രമമായ കര്‍ക്കടക ചികിത്സയ്ക്ക് ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള ആശുപത്രികളും രണ്ട് മെഡിക്കല്‍ കോളേജുകളും സജ്ജമായി.

കര്‍ക്കടകക്കാലത്ത് ജീവജാലങ്ങളില്‍ നിന്നും, സസ്യലതാദികളില്‍ നിന്നും ബലം പ്രകൃതിയിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. സസ്യങ്ങള്‍ക്കും, ജീവജാലങ്ങള്‍ക്കും ശരീരബലക്ഷയം സംഭവിക്കുന്നു. അത്യുഷ്ണം അനുഭവപ്പെടുന്ന ഉത്തരായന കാലത്തിന്റെ അവസാനപാദത്തില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ഷപാതം കാരണം ശരീരം കൂടുതല്‍ ദുര്‍ബലമാകുന്നു. അനുയോജ്യമല്ലാത്ത ഭക്ഷണക്രമവും, വ്യായാമക്കുറവും മാനസിക സമ്മര്‍ദ്ദവും ദുര്‍ബലമായ ശരീരത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടാന്‍ ഇടയാക്കുന്നു.

ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ഈ മാലിന്യങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന പ്രക്രിയയാണ് കര്‍ക്കടക ചികിത്സ. അനേക വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി ഇക്കൊല്ലവും ശാന്തിഗിരി ഹോസ്പിറ്റലുകള്‍ കര്‍ക്കടക ചികിത്സയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.

ശാന്തിഗിരിയുടെ കര്‍ക്കടകകഞ്ഞി ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ ആന്റ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഹെഡ് (അഡ്മിനിസ്ട്രേഷന്‍) സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വിയില്‍ നിന്നും ഭക്ഷ്യവകുപ്പ് മന്ത്രി ഏറ്റുവാങ്ങി. ചടങ്ങില്‍ ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ ആന്റ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ മെഡിക്കല്‍ സൂപ്രണ്ട് (ആയുര്‍വേദ) ഡോ.ബി.രാജ്കുമാര്‍, അസിസറ്റന്റ് ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ജ്യോതി ഉദയഭാനു, മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍)എസ്.ജി രാജീവ്., ശാന്തിഗിരി മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ടുമെന്റിലെ സീനിയര്‍ മാനേജര്‍ ആർ രവിരാജ്  എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button