പോത്തൻകോട് :മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ മേധാവികളും കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും നേരിട്ടെത്തി ജനങ്ങളുടെ പരാതി നേരിട്ടു സ്വീകരിക്കുകയാണ്. നവകേരള സദസുമായി ബന്ധപ്പെട്ട പരിപാടികളുടെ അനുബന്ധമായി നടക്കുന്ന വീട്ടുമുറ്റ സദസ്സ് ഇന്ന് വൈകുന്നേരം 4:00 മണിക്ക് (7/12/23 വ്യാഴാഴ്ച) പുളിക്കക്കോണം കരുണപുരം കോഡിനേറ്റർ ജോസിന്റെ വീടിനു സമീപം വെച്ച് നടക്കുന്നു. ബന്ധപ്പെട്ട ഗവൺമെൻറ് ഡിപ്പാർട്ട്മെൻറ് കളിലേക്ക് നൽകേണ്ട ഏതു പരാതികളും സ്വീകരിക്കുകയും പരാതിക്ക് റസീറ്റ് നൽകുകയും ചെയ്യുന്നു. നവ കേരള സദസ്സിനകത്തു വരുന്ന പരാതികൾ ആക്ഷേപമില്ലാതെ പരിഹരിക്കുവാൻ ശ്രമിക്കുമെന്നതിനാൽ ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണെന്ന് തിരുവനന്തപുരം ഏരിയ കോര്‍ഡിനറ്റര്‍ അറിയിച്ചു.
Related Articles
Check Also
Close
-
5000ത്തിലധികം കുഞ്ഞുങ്ങളെ എടുത്ത നഴ്സ് സ്വന്തം കുഞ്ഞിനെ എടുക്കാതെ വിടവാങ്ങി.November 19, 2021 3:17 PM