IndiaLatest

കൊവിഡ് ബാധിച്ചവരില്‍ വാക്സിനേഷന്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം

“Manju”

ന്യൂഡല്‍ഹി: ഒന്നാംഘട്ട വാക്സിന്‍ സ്വീകരിച്ചവരില്‍ കൊവിഡ് രോഗം ബാധിച്ചവര്‍ക്ക് രോഗമുക്തി നേടിയ ശേഷം വാക്സിനെടുക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. രോഗമുക്തി നേടി മൂന്ന് മാസം കഴിഞ്ഞാണ് ഇവര്‍ക്ക് വാക്സിന്‍ സ്വീകരിക്കാനാകുക. വാക്സിന്‍ വിതരണത്തിനുളള വിദഗ്ദ്ധ സമിതിയുടെ ഈ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

ഇതോടൊപ്പം മുലയൂട്ടുന്ന സ്ത്രീകള്‍ക്കും വാക്സിനേഷന്‍ ശുപാര്‍ശ ചെയ്യുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് മുക്തരായവര്‍ക്ക് രണ്ടാംഘട്ട വാക്സിനേഷന് മുന്‍പായി റാപ്പിഡ് ആന്റിജന്‍ പരിശോധന ഉണ്ടാകില്ല. രോഗം ഭേദമായി പ്‌ളാസ്മ നല്‍കി ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ്ജാകുന്ന രോഗികളും മൂന്ന് മാസത്തിന് ശേഷം മാത്രം വാക്സിന്‍ സ്വീകരിച്ചാല്‍ മതിയാകും. രോഗം ഭേദമായ ശേഷം മറ്റെന്തെങ്കിലും ഗൗരവകരമായ രോഗമുളളവര്‍ നാല് മുതല്‍ എട്ട് ആഴ്ചകള്‍ വരെ കഴിഞ്ഞ് വാക്സിന്‍ സ്വീകരിച്ചാല്‍ മതി. എന്നാല്‍ രോഗം ഭേദമായ ഒരാള്‍ക്ക് വാക്സിന്‍ ലഭിച്ച ശേഷമോ ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം ലഭിച്ച്‌ 14 ദിവസത്തിനകമോ രക്തം ദാനം ചെയ്യാനാകും. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ വിദഗ്ദ്ധ സമിതി ആലോചനകളിലാണെന്നും തീരുമാനം അറിയിക്കാറായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Articles

Back to top button