InternationalLatest

ആബെയ്ക്ക് വിടനല്‍കാന്‍ ലോകനേതാക്കള്‍ ചൊവ്വാഴ്ച ജപ്പാനില്‍

“Manju”

 

ടോക്കിയോ: തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മരണം അന്വേഷിക്കാന്‍ 90 അംഗ സംഘത്തിന് രൂപം നല്‍കി.
പൊലീസിലേയും രഹസ്യാന്വേഷണ വിഭാഗത്തിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് സംഘം. പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ ആയുധങ്ങളെ കുറിച്ചും ആക്രമണത്തില്‍ മറ്റു സംഘടനകള്‍ക്ക് പങ്കുണ്ടോയെന്നും സംഘം പരിശോധിക്കും. പ്രതി തെത് സൂയ യെമഗാമിക്ക് ഒരു പ്രത്യേക സംഘത്തോട് എതിര്‍പ്പുണ്ടായിരുന്നെന്നും ആബെ ഈ സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന പ്രതിയുടെ സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നും ജപ്പാന്‍ പൊലീസ് പ്രതികരിച്ചു. എന്നാല്‍ ഈ സംഘം ഏതെന്ന് വ്യക്തമാക്കിയില്ല.
ആബെയുടെ മൃതദേഹം യാരെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. ഹൃദയത്തിനേറ്റ വെടിയും അമിത രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ചൊവ്വാഴ്ചയാണ് ആബേയുടെ സംസ്‌കാരം. ലോക നേതാക്കളടക്കം അന്തിമോപചാരം അര്‍പ്പിക്കാന്‍ ടോക്യോവിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button