IndiaLatest

പാലാരിവട്ടത്ത് ശ്രദ്ധേയമായി ‘സുകൃതം 2022 ‘

“Manju”

 

പാലാരിവട്ടം (എറണാകുളം) : ശാന്തിഗിരി ഗുരുമഹിമ എറണാകുളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ തിങ്കളാഴ്ച (26/12/2022 ) സുകൃതം 2022 പേരിൽ ക്രിസ്തുമസ് അവധികാല ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പാലാരിവട്ടം ബ്രാഞ്ച് ഹെഡ് (അഡ്മിനിസ്ട്രേഷൻ ) സമാദരണീയ സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി ഉദ്ഘാടനം നിർവഹിച്ചു. ഗുരുവിന്റെ മക്കൾ എങ്ങനെ ആയിരിക്കണമെന്നും, പ്രാർത്ഥനയുടെ പ്രാധാന്യത്തെ കുറിച്ചും, ഗുരുവിന്റെ ഇച്ഛയ്ക് അനുസരിച്ചു നമ്മുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോകണമെന്നും ഉദ്ഘടന പ്രസംഗത്തില്‍ സ്വാമി പറഞ്ഞു.

സമാദരണീയ ജനനി വിനയ ജ്ഞാനതപസ്വിനി അദ്ധ്യക്ഷം വഹിച്ചു. ഗുരുവിന് പെൺകുട്ടികളെ കുറിച്ചുള്ള കാഴ്ച്ചപാടിനെ പറ്റിയും, ഒരു പെൺകുട്ടി എങ്ങനെ ആയിരിക്കണം മനസ്സ് സൂക്ഷിക്കേണ്ടത് എന്നതിനെ കുറിച്ചും, ഗുരുമഹിമയുടെ പ്രവർത്തനങ്ങൾ ശാക്തീകരണപ്പെടുത്തുന്നതിനെ കുറിച്ചും അദ്ധ്യക്ഷ പ്രസംഗത്തിൽ ജനനി പറഞ്ഞു. ശാന്തിഗിരി ഗുരുമഹിമ എറണാകുളം ഏരിയ കമ്മിറ്റി കൺവനർ കുമാരി അഞ്ജന സുനിൽ സ്വാഗതം ആശംസിച്ചു.

ക്യാമ്പിലൂടെ..

ശാന്തിഗിരി ആശ്രമം, അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (ഓപ്പറേഷൻസ് ) സതീശൻ. ആർ, അഡ്വൈസർ (ലോ ) അഡ്വൈസറി കമ്മിറ്റി ശാന്തിഗിരി ആശ്രമം അഡ്വ. ശ്രീ. കെ. സി സന്തോഷ്‌കുമാർ, ശാന്തിഗിരി ആശ്രമം മാതൃമണ്ഡലം ഗവർണിങ് കമ്മിറ്റി അസിസ്റ്റന്റ് ജനറൽ കൺവീനർ അഡ്വ. ശ്രീമതി ചന്ദ്രലേഖ സന്തോഷ്‌കുമാർ, എറണാകുളം ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) പുഷ്പരാജ് ബി. എസ്,ശാന്തിഗിരി ഗുരുമഹിമ എറണാകുളം ഏരിയ കമ്മിറ്റി കുമാരി ശ്രീകാന്തി കെ. ഡി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ശാന്തിഗിരി ഗുരുമഹിമ പള്ളുരുത്തി ഏരിയ കമ്മിറ്റി അംഗം കുമാരി അർച്ചന ടി. പി കൃതജ്ഞത അർപ്പിച്ചു.

ജനറൽ കൺവീനർ ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റി വേണുഗോപാലൻ. പി ഗുരുഗീതയുടെ അർത്ഥം വിശദീകരിച്ചു ക്ലാസ്സ്‌ എടുത്തു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ നടന്നു. ആദ്രണീയ ജനനി വിനയ ജ്ഞാനതപസ്വിനി സമ്മാനദാനം നിർവഹിച്ചു. ക്യാമ്പിന്റെ സമാപനത്തില്‍ എല്ലാ ക്യാമ്പ് അംഗങ്ങൾക്കും പ്രസാദം നൽകി. കുമാരി അഭിരാമി ടി. പി ക്യാമ്പിന്റെ മോഡറേറ്റർ ആയിരുന്നു. ക്യാമ്പ് അംഗങ്ങളും രക്ഷിതാക്കളുമായി അൻപതോളം പേർ ചടങ്ങിൽ പങ്കെടുത്തു

Related Articles

Back to top button