IndiaLatest

പെട്രോള്‍ അഞ്ചു വര്‍ഷത്തേയ്ക്ക് മാത്രം; ബദല്‍ ഇന്ധനത്തിലേക്ക് ചുവട് മാറാന്‍ ഇന്ത്യ

“Manju”

ന്യൂഡല്‍ഹി : മലിനീകരണ രഹിത ഗതാഗത സംവിധാനങ്ങള്‍ ഉറപ്പാക്കുക എന്ന വലിയ ലക്ഷ്യമാണ് ഇന്ത്യയിലെ ഗവര്‍ണ്‍മെന്‍റുകള്‍ പിന്തുടരുന്നത്. ഇതിനായി ഇന്ധനമായി ഉപയോഗിക്കുന്ന ഇലക്‌ട്രിക്, സിഎന്‍ജി വാഹനങ്ങള്‍ക്ക് പരമാവധി ഇന്‍സെന്‍റീവുകള്‍ നല്‍കുന്നുണ്ട്. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കുറയ്ക്കുന്നത് ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പുതിയ പ്രഖ്യാപനം നടത്തി.
അഞ്ച് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ ഉപയോഗം പൂര്‍ണമായും നിര്‍ത്തുമെന്നും മന്ത്രി അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, ഇന്ത്യയിലെ പെട്രോള്‍ സ്റ്റോക്കുകള്‍ പൂര്‍ണ്ണമായും തീരും. ഇതിന് പിന്നാലെയാണ് ഫോസില്‍ ഇന്ധനം രാജ്യത്ത് നിരോധിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ശാസ്ത്രത്തിന്റെ ഓണററി ഡോക്ടറേറ്റ് നല്‍കുന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
പെട്രോള്‍, ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ബദലായി ഇന്ത്യ ഉടന്‍ തന്നെ ഹരിത ഇന്ധനങ്ങളിലേക്ക് മാറുമെന്ന് നിതിന്‍ ഗഡ്കരി അവകാശപ്പെട്ടു. മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയിലെ കര്‍ഷകര്‍ വികസിപ്പിക്കുന്ന ബയോ-എഥനോള്‍ പോലുള്ള ജൈവ ഇന്ധനങ്ങളും ഇതില്‍ ഉള്‍പ്പെടും. കര്‍ഷകര്‍ ഭക്ഷണം നല്‍കുന്നവര്‍ മാത്രമല്ല, അവര്‍ ഊര്‍ജ്ജദാതാക്കളായി മാറുകയും ചെയ്യുന്നു, “അദ്ദേഹം പറഞ്ഞു.

Related Articles

Back to top button