KeralaLatest

ജയിലില്‍ മടങ്ങിയെത്തിയ 4 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

തടവുകാരില്‍ ഒരാള്‍ക്ക് കൊറോണ, യുഎസില്‍ ഒമ്പത് വനിതാ തടവുകാര്‍ ജയില്‍ചാടി | corona news malayalam| covid 19 news| woman prison| usa corona

ശ്രീജ.എസ്

ചീമേനി; പരോള്‍ കഴിഞ്ഞ് ജയിലില്‍ തിരികെയെത്തി ക്വാറന്റീനില്‍ കഴിഞ്ഞ 4 തടവുകാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ചീമേനി തുറന്ന ജയിലിലെ 40 തടവുകാരെയാണ് വീണ്ടും ക്വാറന്റിനില്‍ പ്രവേശിപ്പിച്ചത് .കോവിഡ്-19 നെ തുടര്‍ന്ന് കഴിഞ്ഞ 60 ദിവസമായി പരോളില്‍ കഴിഞ്ഞ് ജയിലിലേക്ക് തിരിച്ചെത്തിവിവിധ സ്ഥലങ്ങളില്‍ ക്വാറന്റീനില്‍ കഴിഞ്ഞ 197 തടവുകാരില്‍ 4 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

ചീമേനിയില്‍ ക്വറന്റീനില്‍ നിര്‍ത്താനുള്ള സ്ഥലപരിമിതി മൂലം 100 തടവുകാരെ കണ്ണൂരിലും തലശ്ശേരിയിലുമായി ആണ് ക്വാറന്റിനില്‍ പാര്‍പ്പിച്ചിരിക്കുന്നത്.എന്നാല്‍ കണ്ണൂര്‍ ജില്ലാ ജയിലില്‍ പാര്‍പ്പിച്ച 88 തടവുകാരില്‍ ഉള്‍പ്പെട്ടവരാണ് കോവിഡ് ബാധിതര്‍. ക്വറന്റീന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ജയിലില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടി നടത്തിയ പരിശോധനയിലാണ് 4 പേര്‍‍ക്കും കോവിഡ് വൈറസ് കണ്ടെത്തിയത്. കോവിഡ് ബാധിച്ച 4 തടവുകാരെ പാലയാട് ചികില്‍സാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്

Related Articles

Back to top button