India

പശ്ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി

“Manju”

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി. ഗുവാഹത്തി-ബിക്കാനിർ എക്‌സ്പ്രസ് (15633) ആണ് പാളം തെറ്റിയത്. പശ്ചിമ ബംഗാളിലെ ഡോമോഹാനിയിലാണ് സംഭവം. അപകടത്തിൽ മൂന്ന് യാത്രക്കാർ മരിച്ചതായാണ് വിവരം.

വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. നിരവധി യാത്രക്കാർക്ക് പരിക്കുകൾ സംഭവിച്ചതായാണ് സൂചന. ട്രെയിനിന്റെ 12 ബോഗികൾ അപകടത്തിൽപ്പെട്ടതായി റെയിൽവേ വ്യക്തമാക്കി.

പെട്ടെന്ന് ഒരു കുലുക്കം അനുഭവപ്പെടുകയും ബോഗികൾ പാളം തെറ്റുകയുമായിരുന്നുവെന്ന് യാത്രക്കാർ പ്രതികരിച്ചു. ബംഗാളിലെ വടക്കൻ പ്രദേശമായ മൈനാഗുരിയിലാണ് അപകടം സംഭവിച്ച ഡോമോഹാനി സ്ഥിതി ചെയ്യുന്നത്.

Related Articles

Back to top button