IndiaLatest

ജനസംഖ്യ വളരാന്‍ പാടില്ല; യോഗി

“Manju”

ലക്നൗ: ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച ലക്നൗവില്‍ ‘ജനസംഖ്യ സ്ഥിരത പദ്ധതി’ ഉദ്ഘാടനം ചെയ്തു. ജനസംഖ്യാ നിയന്ത്രണ പരിപാടി വിജയകരമായി മുന്നോട്ടുപോകണമെന്നും അതേസമയം ജനസംഖ്യാ അസന്തുലിതാവസ്ഥ അനുവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.’ഒരു പ്രത്യേക വിഭാഗത്തിന്റെ ജനസംഖ്യ അതിവേഗത്തില്‍ വളരാന്‍ പാടില്ല. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് അസന്തുലിതാവസ്ഥയിലേക്ക് നയിക്കും. തദ്ദേശവാസികളുടെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് ഒരു ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തും. നിലവില്‍ 24 കോടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ് 25 കോടി കടന്നേക്കും. ഇതൊരു വെല്ലുവിളിയാണ്, നമ്മള്‍ ഇത് നിയന്ത്രിക്കേണ്ടതുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button