LatestSports

ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ച് ബൂമ്ര; ആതിഥേയർ 110 റൺസിന് എല്ലാവരും പുറത്ത്

“Manju”

ലണ്ടൻ: ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയർക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ തീരുമാനം അക്ഷരാർത്ഥത്തിൽ ശരിവെക്കുന്ന തരത്തിലാണ് ഇന്ത്യൻ പേസർമാർ പന്തെറിഞ്ഞത്. 7.2 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി അപാര ഫോമിൽ പന്തെറിഞ്ഞ ജസ്പ്രീത് ബൂമ്ര 6 ഇംഗ്ലീഷ് വിക്കറ്റുകളാണ് പിഴുതത്.

30 റൺസെടുത്ത് ക്യാപ്ടൻ ജോസ് ബട്ലർ മാത്രമാണ് ഇംഗ്ലീഷ് നിരയിൽ പിടിച്ചു നിന്നത്. ഡേവിഡ് വില്ലി 21 റൺസും ബ്രൈഡൻ 15 റൺസും നേടി. മോയിൻ അലി 14 റൺസെടുത്തു. 25.2 ഓവറിൽ ഇംഗ്ലണ്ട് 110 റൺസിന് പുറത്താകുകയായിരുന്നു.

മുഹമ്മദ് ഷമി 7 ഓവറിൽ 31 റൺസിന് 3 വിക്കറ്റ് വീഴ്‌ത്തി. പ്രസിദ്ധ് കൃഷ്ണയ്‌ക്ക് ഒരു വിക്കറ്റുണ്ട്. 30 റൺസെടുത്ത് ക്യാപ്ടൻ ജോസ് ബട്‌ലർ മാത്രമാണ് ഇംഗ്ലീഷ് നിരയിൽ പിടിച്ചു നിന്നത്. മോയിൻ അലി 14 റൺസുമായി പുറത്തായി. ഇംഗ്ലണ്ട് 25.2 ഓവറിൽ 110 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മാറ്റി വെച്ച അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. തുടർന്ന് നടന്ന ട്വന്റി 20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.

Related Articles

Back to top button