InternationalLatest

ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ സുധീര്‍ കരമന

“Manju”

ദുബായ്: ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ സുധീര്‍ കരമന. ദുബായില്‍ റസിഡന്റ് വിസ പാസ്‌പോര്‍ട്ടില്‍ പതിക്കുന്നത് നിര്‍ത്തലാക്കിയ ശേഷം ആദ്യ ഗോള്‍ഡന്‍ വിസ ലഭിക്കുന്ന താരമാണ്‌സുധീര്‍ കരമന.10 വര്‍ഷത്തെ വിസ പതിച്ച എമിറേറ്റ്‌സ് ഐഡിയാണ് സുധീറിന് ലഭിച്ചത്. യുഎഇയില്‍ റസിഡന്റ് വിസയുള്ളവര്‍ക്ക് ഇനി മുതല്‍ പാസ് പോര്‍ട്ടിന് പകരം എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കാം. വ്യക്തിഗത വിവരങ്ങള്‍ക്ക് പുറമേ, ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, തസ്തിക, കാര്‍ഡ് നമ്പര്‍, കാലാവധി, ഇഷ്യൂ ചെയ്ത എമിറേറ്റ് തുടങ്ങി വിസയിലെ വിവരങ്ങളെല്ലാം എമിറേറ്റ്‌സ് ഐഡിയിലുമുണ്ട്.ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച്‌ ആസ്ഥാനത്ത് എത്തിയാണ് സുധീര്‍ കരമന ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. ഇസിഎച്ച്‌ ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് അദ്ദേഹം വിസ സ്വീകരിച്ചു.

Related Articles

Back to top button