KeralaLatest

മാതൃമണ്ഡലം ഓഫീസിന് തിരിതെളിയിച്ചു.

“Manju”

ശാന്തിഗിരി : മാതൃമണ്ഡലം ഓഫീസിന് ഇന്‍ചാര്‍ജ് ആദരണീയ ജനനി പ്രമീള ജ്ഞാനതപസ്വിനി  തിരിതെളിയിച്ചു.  റിസര്‍ച്ച് സോണില്‍ പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ശാന്തിഗിരിഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷൻ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ്  പുതിയ ഓഫീസ്.  ശാന്തിഗിരി മാതൃമണ്ഡലം ഡെപ്യൂട്ടി ജനറല്‍ കണ്‍വീനറും അഡ്വൈസറി കമ്മിറ്റി അഡ്വൈസറുമായ ഡോ. ഹേമലത പി.എ., ആര്‍ട്സ് & കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി.പ്രമോദ്,  ഗവേണിംഗ് കമ്മിറ്റി മെമ്പര്‍ ഓമന എസ്.,  ശ്രീജ ശ്രീകുമാര്‍, ഷിജിന.പി, റീമ എന്നിവര്‍ സന്നിഹിതരായിരുന്നു. മുന്‍പ് എജ്യൂക്കേഷൻ സോണില്‍ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.

Related Articles

Back to top button