India

ഗുരു ശിഷ്യപരമ്പര ഇന്ത്യൻ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകം; പ്രധാനമന്ത്രി

“Manju”

ന്യൂഡൽഹി: ഇന്ന് ആഷാഢ മാസത്തിലെ പൗർണമി ദിനം. ഭാരതീയർ ഗുരുക്കന്മാരെ ആദരിക്കുന്ന പുണ്യദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ ഗുരുക്കൻമാരുടെ അനുഗ്രഹമാണ് ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതെന്നും ഗുരുക്കളുടെ അനുഗ്രഹം ഉണ്ടാകുമെന്നും അദ്ദേഹം ആശംസിച്ചു. ജീവിതത്തിന് പ്രചോദനമേകുകയും മാർഗ നിർദേശം നൽകുകയും ചെയ്യുന്ന എല്ലാ ഗുരുക്കളെയും നന്ദിയോടെ ഓർക്കേണ്ട ദിനമാണ് ഇന്ന്. അറിവിനും ജ്ഞാനത്തിനും വളരെയധികം പ്രാധാന്യം കൊടുക്കുന്ന സമൂഹമാണ് നമ്മുടേത്. അവരുടെ അനുഗ്രഹം സമൂഹത്തിന് ആവശ്യമാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഗുരു ശിഷ്യപരമ്പര ഇന്ത്യൻ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമാണ്. അറിവിന്റെ അമൃത് പകർന്ന് ജ്ഞാനിയും സൽസ്വഭാവിയും കഴിവുള്ളവനുമാക്കി മാറ്റുന്നത് ഗുരുവാണ്. രാഷ്‌ട്ര നിർമ്മാണത്തിന് ബൃഹത് സംഭാവനകൾ നൽകുന്ന ഗുരുക്കൻമാർക്ക് പ്രണാമം എന്നാണ് അമിത് ഷാ ആശംസിച്ചത്.

അജ്ഞതയുടെ ഇരുട്ടിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് വഴി തിരിച്ചു വിടുന്നവരാണ് ഓരോ ഗുരുക്കളുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഗുരുക്കന്മാർക്ക് ആദരമർപ്പിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഹിന്ദു കലണ്ടർ പ്രകാരം ആഷാഢ മാസത്തിലെ പൗർണമി ദിനമാണ് ഗുരു പൂർണിമദിനമായി ആചരിക്കുന്നത്. മഹാഭാരത രചയിതാവ് വേദ വ്യാസന്റെ ജന്മദിന സൂചകമായി വ്യാസ പൂർണിമ എന്നും ഈ ദിനം അറിയപ്പെടുന്നു.

Related Articles

Back to top button