IndiaKeralaLatest

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച നടപടി റദ്ദാക്കി

“Manju”

 

ന്യൂഡല്‍ഹി: ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച നടപടി ധനകാര്യമന്ത്രാലയം റദ്ദാക്കി. ​2020-21 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനപാദത്തിലെ പലിശനിരക്ക്​ തന്നെ തുടരുമെന്ന്​ ധനമന്ത്രി വ്യക്​തമാക്കി. കഴിഞ്ഞ ദിവസമാണ്​ പലിശനിരക്കുകള്‍ കുറച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാറിന്‍റെ തീരുമാനം പുറത്ത്​ വന്നത്​.

40 മുതല്‍ 110 ബേസിക്​ പോയിന്റിന്റെ കുറവാണ്​ പലിശനിരക്കുകളില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയത്​. 0.4 ശതമാനം മുതല്‍ 1.1 ശതമാനം വരെ പലിശ നിരക്കുകള്‍ കുറച്ചിരുന്നു. പി.പി.എഫ്​ പലിശ നിരക്ക്​ 46 വര്‍ഷത്തിനിടയില്‍ ഇതാദ്യമായി ഏഴ്​ ശതമാനത്തിന് താഴെ പോകുന്നതിനും സര്‍ക്കാര്‍ നടപടി കാരണമായിരുന്നു.

പബ്ലിക്​ പ്രൊവിഡന്‍റ്​ ഫണ്ട്​ 7.1 ശതമാനത്തില്‍ നിന്ന്​ 6.4 ശതമാനമാക്കി കുറച്ചു. നാഷണല്‍ സേവിങ്​ സര്‍ട്ടിഫിക്കറ്റ്​ 5.9 ശതമാനമായും സുകന്യ സമൃദ്ധി യോജനയുടേത്​ 6.9 ശതമാനമായും പലിശ നിരക്ക്​ കുറച്ചു. പോസ്റ്റ്​ ഓഫീസിലെ വിവിധ കാലയളവിനുള്ളിലെ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക്​ 0.40 ശതമാനത്തില്‍ നിന്ന്​ 1.1 ശതമാനം വരെ കുറച്ചിരുന്നു.

Related Articles

Back to top button