IndiaLatest

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. എന്നാല്‍ അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഇല്ല. മുന്‍കരുതലിന്റെ ഭാഗമായാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇന്നലെ വൈകുന്നേരമാണ് അമിത്ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത പുറത്തുവിട്ടതിനൊപ്പം താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാനും അമിത്ഷാ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലും അമിത്ഷാ പങ്കെടുത്തിരുന്നു. എന്നാല്‍ ശ​രീ​ര​ ​ഊ​ഷ്മാ​വ് ​പ​രി​ശോ​ധി​ക്ക​ല്‍,​ ​ആ​രോ​ഗ്യ​സേ​തു​ ​ആ​പ്പ് ​പ​രി​ശോ​ധ​ന,​ ​സാ​മൂ​ഹി​ക​ ​അ​ക​ലം​ ​തു​ട​ങ്ങി​യ​ ​എ​ല്ലാ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ളും​ ​പാ​ലി​ച്ചാ​ണ് ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​ചേ​ര്‍​ന്ന​തെ​ന്നും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ക്വാ​റ​ന്റൈ​നി​ല്‍​ ​പോ​കേ​ണ്ട​തി​ല്ലെ​ന്നും​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​അ​റി​യി​ച്ചു.

Related Articles

Back to top button