KeralaLatest

കുഴല്‍ക്കിണറില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ യന്ത്രക്കൈ

“Manju”

കൊല്ലം; ഇടുങ്ങിയ കുഴല്‍ക്കിണറില്‍ അകപ്പെടുന്ന കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുന്ന ബോര്‍വെല്‍ റെസ്‌ക്യൂ റോബട് എഴുകോണ്‍ കാരുവേലില്‍ ടികെഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നാലംഗ വിദ്യാര്‍ഥി സംഘം വികസിപ്പിച്ചു. 28,000 രൂപയാണ് ഉപകരണത്തിനു ചെലവായത്. അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ ഉവൈസ് സിദ്ധിക്ക്, ബിപിന്‍ ബാബു, മോഹിത് മോഹന്‍, അബ്ദുല്ല യൂസുഫ് അലി എന്നിവരാണ് ഉപകരണം വികസിപ്പിച്ചത്.

കുഴല്‍ക്കിണറിലേക്ക് ഇറങ്ങുന്ന യന്ത്രക്കൈ ആണ് കുട്ടിയെ പിടിച്ചുയര്‍ത്തുന്നത്. പോളി യൂറിത്തീന്‍ സാമഗ്രി കൊണ്ടാണു യന്ത്രക്കൈ അഥവ ജോ (ഷമം) നിര്‍മിച്ചിട്ടുള്ളത്. ഇരു ചെവികളോടും ചേര്‍ത്തു പിടിച്ചാണു കുട്ടിയെ ഉയര്‍ത്തുക. ശരീര ഭാഗത്തിനു അനുയോജ്യമായി വിധത്തില്‍ ജോയ്ക്കു രൂപമാറ്റം വരുത്താനാകും. അതിനാല്‍ കുട്ടിയെ എടുക്കുമ്പോള്‍ ആഘാതം ഉണ്ടാകില്ല.

ഉപകരണം 360 ഡിഗ്രിയില്‍ തിരിയും. കുട്ടിയുടെ കിടപ്പ് അനുസരിച്ച്‌ ഇതു പ്രവര്‍ത്തിക്കും. കിണറിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്യാമറയും ഉപകരണത്തിലുണ്ട്. യന്ത്രം നിയന്ത്രിക്കുന്നവര്‍ക്ക് കുഴല്‍ കിണറിലെ ദൃശ്യം തത്സമയം കാണാനാകും. ശബ്ദം ശേഖരിക്കാനും നല്‍കാനുമുള്ള സംവിധാനം ഉണ്ട്. ഓക്‌സിജന്‍ നല്‍കാനും കഴിയും. 12 കിലോ ഭാരം വരെ ഉയര്‍ത്താനാകും.

Related Articles

Back to top button