InternationalLatest
എകിറ്റികെയെ പി എസ് ജി സ്വന്തമാക്കി
ഫ്രഞ്ച് താരം ഹ്യൂഗോ എകിറ്റികെയെ പി എസ് ജി സ്വന്തമാക്കി. താരം ഇന്നലെ മെഡിക്കല്‍ പൂര്‍ത്തിയാക്കി പി എസ് ജിയില്‍ കരാര്‍ ഒപ്പുവെച്ചു.താരത്തെ സ്വന്തമാക്കാന്‍ ഉള്ള ന്യൂകാസില്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനു പിന്നാലെ ആണ് പി എസ് ജി എകിറ്റികെയെ സ്വന്തമാക്കുന്നത്. 30 മില്യണ്‍ യൂറോയോളം താരത്തിനായി പി എസ് ജി റൈയിംസിന് നല്‍കും.യുവ സ്ട്രൈക്കര്‍ ഫ്രഞ്ച് ക്ലബായ റെയിംസില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ കഴിഞ്ഞ സീസണില്‍ 24 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടാന്‍ 19കാരന് ആയിരുന്നു. ന്യൂകാസില്‍ വാഗ്ദാനം ചെയ്തിരുന്നതിനേക്കാള്‍ ചെറിയ തുകയ്ക്കാണ് ഇപ്പോള്‍ റെയിംസ് താരത്തെ പി എസ് ജിക്ക് നല്‍കിയിരിക്കുന്നത്. എകിറ്റികെയെ ലോണില്‍ അയക്കില്ല എന്നും പി എസ് ജി ഫസ്റ്റ് ടീമില്‍ തന്നെ നിലനിര്‍ത്തും എന്നും അറിയിച്ചു.