ArticleLatest

തക്കാളി രസം തയാറാക്കിയാലോ…

“Manju”

തക്കാളി രസം തയാറാക്കുന്ന ചേരുവകള്‍

1.തുവരപ്പരിപ്പ് – കാല്‍ കപ്പ്

2.വെള്ളം – നാലു കപ്പ്

3.വെളുത്തുള്ളി – നാല് അല്ലി

ജീരകം – അര ചെറിയ സ്പൂണ്‍

ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍

കുരുമുളക് – കാല്‍ ചെറിയ സ്പൂണ്‍

4.തക്കാളി – നാല് ഇടത്തരം, വലിയ കഷണങ്ങളാക്കിയത്

കായംപൊടി – അര ചെറിയ സ്പൂണ്‍

മുളകുപൊടി – അര ചെറിയ സ്പൂണ്‍

മല്ലിപ്പൊടി – അര ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

5.നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതിയുടേത്

6.എണ്ണ – രണ്ടു വലിയ സ്പൂണ്‍

7.കടുക് – അര ചെറിയ സ്പൂണ്‍

8.ഉഴുന്നുപരിപ്പ് – ഒരു ചെറിയ സ്പൂണ്‍

വറ്റല്‍മുളക് – രണ്ട്, ഓരോന്നും രണ്ടാക്കിയത്

മല്ലിയില – നാലു വലിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പരിപ്പ് നാലു കപ്പ് വെള്ളത്തില്‍ വേവിക്കുക.

മൃദുവാകുമ്പോള്‍ മൂന്നാമത്തെ ചേരുവ ചതച്ചതും ചേര്‍ത്തിളക്കുക. ഇതിലേക്ക് നാലാമത്തെ ചേരുവ ചേര്‍ത്തു തിളപ്പിക്കണം.നന്നായി തിളച്ചശേഷം അടു‌പ്പില്‍ നിന്നു വാങ്ങി അരിച്ചശേഷം നാരങ്ങാനീരു ചേര്‍ത്തിളക്കുക. എണ്ണ ചൂടാക്കി കടുകു പൊട്ടിച്ചശേഷം എട്ടാമത്തെ ചേരുവയും ചേര്‍ത്തു താളിച്ചു കറിയില്‍ ചേര്‍ക്കുക.

Related Articles

Back to top button