IndiaLatest

5,800 കോടിയുടെ വികസനം; പദ്ധതികള്‍ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

“Manju”

ഗാന്ധിനഗര്‍: ഗുജറാത്തിലെ മെഹ്സാനയില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ മെഹ്സാന മേഖലയില്‍ 5800 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. വിരാംഗം-സമഖിയാലി റെയില്‍ പാത വികസിപ്പിക്കല്‍, റോഡ് ഇരട്ടിപ്പിക്കല്‍ തുടങ്ങി ഒട്ടനവധി വികസനങ്ങളാണ് പദ്ധതികളുടെ ലക്ഷ്യം.
ഗാന്ധിനഗര്‍ ജില്ലയിലെ വിജാപൂര്‍, മാനസ താലൂക്കിലെ വിവിധ തടാകങ്ങളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, സബര്‍മതി നദിയില്‍ തടയണ നിര്‍മ്മിക്കല്‍, ഗ്രാമപ്രദേശങ്ങളിലേക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായുള്ള പദ്ധതികള്‍, ലൈഫ് ലൈൻ പദ്ധതികള്‍, ജലശുദ്ധീകരണ പ്ലാന്റുകള്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്.

രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കെവാഡിയ സന്ദര്‍ശിച്ച ശേഷം സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് രാഷ്‌ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുത്തതിനു ശേഷം മറ്റ് പദ്ധതികള്‍ക്കും അദ്ദേഹം തടറക്കല്ലിടും.

Related Articles

Back to top button