IndiaLatest

‘കടുവാപക്ഷി’ എട്ട് ചീറ്റപ്പുലികളുമായി വരുന്നു

“Manju”

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ നമീബിയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ എത്തിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ ഇവയെ എത്തിക്കനുള്ള പ്രത്യേക വിമാനത്തിന്റെ മുഖഭാഗത്ത് ഇന്ത്യയുടെ ദേശീയ മൃഗമായ കടുവയുടെ ചിത്രം പെയിന്റ് ചെയ്തത് പുറത്തുവിട്ടിരിക്കുകയാണ് നമീബിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍.

ഇന്ത്യ ഇന്‍ നമീബിയ എന്ന ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വിമാനത്തിന്റെ ചിത്രം പുറത്തുവിട്ടിട്ടുമുണ്ട്. പുതിയ അതിഥികളെ വരവേല്‍ക്കാന്‍ ഇന്ത്യ കാത്തിരിക്കുകയാണെന്ന് ചിത്രം റീട്വീറ്റ് ചെയ്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് മറുപടിയും നല്‍കി. കാലങ്ങള്‍ക്ക് മുന്‍പ് രാജ്യത്ത് നിന്ന് അപ്രത്യക്ഷമായ ചീറ്റകളുടെ മുരള്‍ച്ച കേള്‍ക്കാന്‍ ഇന്ത്യ കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സെപ്റ്റംബര്‍ 17ന് തന്റെ ജന്മദിനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിന് ചീറ്റകളെ കൈമാറും. അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് നബീബിയില്‍ നിന്ന് എത്തുന്നത്.

Related Articles

Back to top button