IndiaLatest

കനയ്യയും ജിഗ്നേഷും നാളെ കോണ്‍ഗ്രസില്‍ ചേരും

“Manju”

ന്യൂഡല്‍ഹി: ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും, സിപിഐ നേതാവ് കനയ്യ കുമാറും നാളെ കോണ്‍ഗ്രസില്‍ ചേരും. ഇരുവരുടെയും കോണ്‍ഗ്രസ് പ്രവേശനം നാളെ മൂന്ന് മണിക്കാണെന്നാണ് റിപ്പോര്‍ട്ട്. ഇരുവരെയും പാർട്ടിയിലേക്ക് ഒരുമിച്ചാണ് സ്വാഗതം ചെയ്യുക.
എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. എന്നാല്‍ കോണ്‍ഗ്രസ് പ്രവേശനത്തെ സംബന്ധിച്ച് കനയ്യ ഇതുവരെ പരസ്യപ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല.

Related Articles

Back to top button