IndiaLatest

സംവിധായകന്‍ മണിരത്‌നം ആശുപത്രിയില്‍

“Manju”

ചെന്നെെ: പ്രശസ്‌ത സംവിധായകന്‍ മണിരത്‌നത്തിന് കൊവിഡ് സ്ഥിരീകരിച്ചു. സംവിധായകനെ ചികിത്സയ്ക്കായി ചെന്നെെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് വിവരങ്ങള്‍.

തന്റെ പുതിയ ചിത്രമായ പൊന്നിയിന്‍ സെല്‍വന്റെ പണിപ്പുരയിലായിരുന്നു സംവിധായകന്‍. അതേസമയം, ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ‘പൊന്നിയിന്‍ സെല്‍വന്‍’ നിയമക്കുരുക്കില്‍ ആയിരിക്കുകയാണ്. ചോള രാജക്കന്മാരെ തെറ്റായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. മണിരത്നത്തിനും നടന്‍ വിക്രമിനും സെല്‍വം എന്ന അഭിഭാഷകന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ചോള രാജാവായിരുന്ന ആദിത്യ കരികാലന്‍ നെറ്റിയില്‍ തിലകക്കുറി അണിഞ്ഞിരുന്നില്ല എന്നും ചിത്രത്തില്‍ വിക്രം അവതരിപ്പിക്കുന്ന ഈ കഥാപാത്രം തിലകമണിഞ്ഞ ആളാണെന്നും ഹര്‍ജിയിലുണ്ട്. ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ ചോള രാജാക്കന്മാര്‍ക്ക് തെറ്റായ പരിവേഷമാണ് ജനങ്ങള്‍ക്ക് നല്‍കുകയെന്ന് സെല്‍വം ആരോപിക്കുന്നു. റിലീസിന് മുന്‍പ് പ്രത്യേക പ്രദര്‍ശനം നടത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. മണിരത്‌നമോ വിക്രമോ നോട്ടീസില്‍ വിശദീകരണം നല്‍കിയിട്ടില്ല. ഇതിനിടയിലാണ് സംവിധായകന് കൊവി‌ഡ് സ്ഥിരീകരിക്കുന്നത്. 2022 സെപ്റ്റംബര്‍ 30- നാണ് പൊന്നിയിന്‍ സെല്‍വന്റെ ആദ്യഭാ​ഗം റിലീസ് ചെയ്യുന്നത്.

Related Articles

Back to top button