KeralaLatest

ലോക്ഡൗൺ യൂറോപ്പിൽ കോവിഡ് വ്യാപനം കുറച്ചുവെന്ന് പഠനം

“Manju”

 

ലണ്ടൻ • കടകളും സ്കൂളുകളും അടച്ചിട്ടുള്ള ലോക്ഡൗൺ യൂറോപ്പിൽ കോവിഡ് വ്യാപനം കുറച്ചുവെന്ന് പഠനം. ഇതുമൂലം യൂറോപ്പിൽ 31 ലക്ഷത്തിലേറെ മരണം ഒഴിവാക്കാനായെന്നും 11 യൂറോപ്യൻ രാജ്യങ്ങളിലെ ലോക്ഡൗൺ ഫലങ്ങൾ അടിസ്ഥാനമാക്കി ഇംപീരിയൽ കോളജിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തി.
ഒരു രോഗി എത്രപേരിലേക്കു രോഗം പകർത്തും എന്ന, രോഗവ്യാപനത്തിന്റെ അടിസ്ഥാനമായ പുനരുൽപാദന നിരക്ക് (ബേസിക് റിപ്രൊഡക‍്ഷൻ റേറ്റ്– ആർ) കണക്കാക്കിയാണു നിഗമനം.
യുഎസ് ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലും ലോക്ഡൗൺ ഫലപ്രദമായെന്നാണു കണ്ടെത്തൽ. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ, ഫ്രാൻസ്, യുഎസ് എന്നീ രാജ്യങ്ങളിലെ ലോക്ഡൗൺ 53 കോടിയോളം പേരെ രോഗത്തിൽ നിന്നു രക്ഷിച്ചു.

Related Articles

Back to top button