India

ഇന്ത്യന്‍ അടുക്കളകള്‍ക്ക് ‘ഇലക്‌ട്രിക് ഊര്‍ജം’ നല്‍കാന്‍ കേന്ദ്രം

“Manju”

ശ്രീജ.എസ്

ഡല്‍ഹി: ഇന്ത്യന്‍ അടുക്കളകള്‍ക്ക് ഇലക്‌ട്രിക് ഊര്‍ജവമായി കേന്ദ്രം. പാചകത്തിനായി കുറഞ്ഞ ചിലവില്‍ വെെദ്യുതി എത്തിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. രാജ്യം സ്വാശ്രയത്തിലേക്ക് നീങ്ങുന്നതായി കേന്ദ്രമന്ത്രി ആര്‍ കെ സിംഗ് പറഞ്ഞു. പാചകത്തിനായി വെെദ്യുതി വലിയ തോതില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഭാവി കാര്യങ്ങളിലൊന്നാണ് വെെദ്യുതി. അടിസ്ഥാന സൗകര്യങ്ങളില്‍ ഭൂരിഭാഗവും വെെദ്യുതി ഉപയോഗിച്ചായിരിക്കും.

പവര്‍ ഫൌണ്ടേഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനമായും ഒന്ന് പാചക വെെദ്യുതി കേന്ദ്രീകരിച്ചാണ്. ഇത് സമ്പദ്‌വ്യവസ്ഥ ആശ്രയിക്കുന്നതും ഇറക്കുമതിയില്‍ നിന്ന് സ്വതന്ത്രമാക്കുന്നതുമാണ്. പാവപ്പെട്ടവര്‍ക്ക് പാചകത്തിനായി കുറഞ്ഞ നിരക്കില്‍ വെെദ്യുതി എത്തിക്കാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രധാന്‍മന്ത്രി ആവാസ് യോജന, ഹര്‍ ഘര്‍ ബിജ് ലി തുടങ്ങിയവ പാവപ്പെട്ടവരെ കേന്ദ്രീകരിച്ചുള്ള പദ്ധതികളായിരുന്നു.

Related Articles

Back to top button