International

പാകിസ്താനിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും; 310 മരണം

“Manju”

ഇസ്‌ലാമാബാദ് : പാക്കിസ്താനിലെ വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി നിലനിൽക്കുന്ന അതിശക്തമായ മഴയിൽ ഇതുവരെ 310 പേർ മരിക്കുകയും 295 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് . എൻ ഡി എം എ കണക്കു പ്രകാരം മരിച്ചവരിൽ 175 സ്ത്രീകളും കുട്ടികളും ഉണ്ട് .നിൽക്കാതെ പെയ്യുന്ന മഴയിൽ വ്യാപക ദുരന്തമാണ് പാക്കിസ്ഥാനിൽ ഉണ്ടായിരിക്കുന്നതെന്ന് പറയുന്നു . നിരവധി കൃഷിയിടങ്ങൾ വെള്ളം കയറി നശിക്കുകയും ജനവാസമേഖലകൾ വെള്ളത്തിനടിയിലാവുകയും ചെയ്തു .

നിൽക്കാതെ പെയ്യുന്ന മഴയിൽ പാക്കിസ്ഥാനിലെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആയിരിക്കുകയാണ് . കൃഷിയിടങ്ങൾ , സ്കൂളുകൾ തുടങ്ങി ഒട്ടനവധി മേഖലകൾ തകർന്നു പോയിരിക്കുകയാണ് . എൻ ഡി എം എ കണക്ക് പ്രകാരം 5500 വീടുകൾ , നിരവധി പാലങ്ങൾ , വ്യാപാര സ്ഥാപങ്ങൾ എന്നിവ പൂർണ്ണമായും , ഭാഗീകമായും നശിച്ചു എന്ന് റിപ്പോർട്ട് ചെയ്യുന്നു . ശക്തമായ വെള്ളപ്പൊക്കത്തിൽ മരിച്ചവരിൽ നിരവധിപേർ വൈദ്യുതി ആഘാതമേറ്റാണ് .

നിരവധി റോഡുകൾ വാഹനങ്ങൾ എന്നിവ തകർന്നിട്ടുണ്ട് . ജനങ്ങൾക്ക് പരസപരം ആശയ വിനിമയം നടത്തതാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത് . കനത്ത മഴ നിലനിൽക്കുന്നതിനാൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും മണ്ണിടിച്ചിൽ രൂക്ഷമായിരിക്കുകയാണ് . വിവിധ സ്ഥലങ്ങളിൽ വെള്ളപ്പൊക്കം മൂലം മണ്ണിടിച്ചിൽ ഉണ്ടായി നിരവധി വീടുകളും പാലങ്ങളും വ്യാപാര സ്ഥാപനങ്ങളും തകർന്നു പോയി . എന്നാൽ പലയിടങ്ങളിലേക്കും ചെന്നെത്തുവാനുള്ള ബുദ്ധിമുട്ടു കാരണം സർക്കാരിന്റെ അടിയന്തിര സഹായം വേണ്ടപോലെ ഉപയോഗിക്കാൻ ഇതുവരെയായിട്ടും സാധിച്ചിട്ടില്ല .

പാക്കിസ്താൻ കഴിഞ്ഞ കുറെ നാളുകൾക്ക് ശേഷമുള്ള ഏറ്റവും വലിയ മഴക്കെടുതിയെയാണ് നേരിടുന്നത് .ശക്തമായ മഴയിൽ മരണ സംഖ്യ വീണ്ടും ഉയരാൻ സാധ്യതയുണ്ട് . അതുകൊണ്ട് ജനങ്ങൾ കൂടുതൽ മുൻകരുതൽ എടുക്കണമെന്ന് പാക്കിസ്ഥാൻ ഭരണകൂടം പറഞ്ഞു .

Related Articles

Back to top button