Kerala

പാത്രം കഴുകുന്നതിനിടെ തലയിൽ തേങ്ങ വീണ് യുവതി മരിച്ചു

“Manju”

പാലക്കാട് : തലയിൽ തേങ്ങ വീണ് യുവതി മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി രശ്മി (31)യാണ് മരിച്ചത്. വീട്ടുവളപ്പിൽ പാത്രം കഴുകുന്നതിനിടെയാണ് തലയിൽ തേങ്ങ വീണത്. രാവിലെ 11 മണിയോടെയാണ് സംഭവം.

അടുക്കളയുടെ പിൻഭാഗത്തുള്ള തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീഴുകയായിരുന്നു.
സംഭവം നടന്നയുടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. യുവതിയ്‌ക്ക് രണ്ട് മക്കളുണ്ട്.

Related Articles

Back to top button