KeralaLatest

“നിലാവ്’ പദ്ധതി; സംസ്ഥാനത്തെ തെരുവ് വിളക്കുകള്‍ എല്‍ഇഡി ആകുന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് തെരുവ് വിളക്കുകള്‍ ഇനി മുതല്‍ എല്‍ഇഡി ആകുന്നു. ഊര്‍ജ്ജ സംരക്ഷണവും പരിസ്ഥിതി ആഘാത ലഘൂകരണവും ലക്ഷ്യമിട്ടാണ് ദീര്‍ഘവീക്ഷണമുള്ള ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വൈദ്യുതി വിതരത്തിലെ ഊര്‍ജ്ജനഷ്ടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ബില്‍ ഇനത്തില്‍ നല്‍കിവരുന്ന അധികച്ചിലവും ഒഴിവാക്കാന്‍ സഹായിക്കുന്നതാണ് മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയുടെ ഭാഗമായ നിലാവ്എന്ന പേരിലുള്ള ഈ പദ്ധതി.

കേരളത്തിലാകെ ഏതാണ്ട് 16.24 ലക്ഷം തെരുവ് വിളക്കുകളാണ് ഉള്ളത് .അതില്‍ 10.5 ലക്ഷത്തിലും പരമ്ബരാഗത ഇലക്‌ട്രിക് ബള്‍ബുകള്‍ ആണ് ഉപയോഗിച്ച്‌ വരുന്നത്.

അതിലൂടെ വലിയ തോതിലുള്ള ഊര്‍ജ നഷ്ടവും അധികച്ചിലവും ഉണ്ടാകുന്നുണ്ട്. ഇവയെല്ലാം തന്നെ മാറ്റി എല്‍..ഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതിലൂടെ തെരുവുവിളക്കുകള്‍ക്ക് കൂടുതല്‍ മിഴിവും ഈടുനില്‍പും ഉണ്ടാകും. കിഫ്ബിയുടെ സഹായത്തോടെ 289.82 കോടി രൂപ ചെലവിട്ടു നടപ്പിലാക്കുന്ന ഈ പദ്ധതി രണ്ടു മാസത്തിനുള്ളില്‍ ലക്ഷ്യം കൈവരിക്കും.

Related Articles

Back to top button