KeralaLatestThiruvananthapuram

കാണാതായ കെ. എസ്. ആര്‍. ടി.സി. കണ്ടക്ടറുടെ മൃതദേഹം റബർതോട്ടത്തിൽ

“Manju”

അടൂർ • കാണാതായ കെഎസ്ആർടിസി കണ്ടക്ടറുടെ മൃതദേഹം ജീർണിച്ച നിലയിൽ വീടിനു സമീപത്തെ റബർതോട്ടത്തിൽ കണ്ടെത്തി. പന്നിവിഴ തറയിൽ പുത്തൻവീട്ടിൽ ബിജുവിന്റെ(51) മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്. 4 ദിവസത്തോളം പഴക്കമുണ്ട്. മൃതദേഹത്തിനരികിൽ മരുന്നുകളുടെയും ശീതളപാനീയത്തിന്റെയും കുപ്പികൾ കണ്ടതായി പൊലീസ് പറഞ്ഞു.

വിഷം ഉള്ളിൽ ചെന്നതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കെഎസ്ആർടിസി അടൂർ ഡിപ്പോയിലെ കണ്ടക്ടറാണ്. നാലു ദിവസം മുൻപാണ് ഇയാളെ കാണാതായത്. മുൻപും പലതവണ ഇയാളെ വീട്ടിൽ നിന്ന് കാണാതായിട്ടുണ്ടെന്നു പറയുന്നു.

Related Articles

Back to top button