Latest

വില രണ്ട് കോടി; 62,000 മദ്യകുപ്പികൾ നശിപ്പിച്ച് പോലീസ്

“Manju”

അമരാവതി : രണ്ട് കോടി രൂപയുടെ 62,000 മദ്യകുപ്പികൾ നശിപ്പിച്ചു. വിജയവാഡ പോലീസും സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ബ്യൂറോയും ചേർന്നാണ് കഴിഞ്ഞ ദിവസം മദ്യകുപ്പികൾ നശിപ്പിച്ചത്.

വിജയവാഡയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലും എസ്ഇബി സ്റ്റേഷനുകളിലുമായി രണ്ട് വർഷത്തിനിടെ 822 കേസുകളിലായി പിടികൂടിയ മദ്യക്കുപ്പികളാണ് ഇവ. അതേസമയം ‘വ്യത്യസ്ത അളവിലും ബ്രാൻഡുകളിലുമായി 62,000 മദ്യക്കുപ്പികൾ നശിച്ചതായി ” വിജയവാഡ പോലീസ് കമ്മീഷണർ കാന്തി റാണ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന മദ്യം ഡ്യൂട്ടി ഫീസ് നൽകിയാലും ഇല്ലെങ്കിലും മൂന്ന് കുപ്പികളിൽ കൂടുതൽ അനുവദിക്കില്ല. 2020-ൽ ഭേദഗതി വരുത്തിയ എപി എക്സൈസ് ആക്ട് 1968 പ്രകാരമാണിത്. ഇതിന്റെ അടിസ്ഥാനത്തിൽ മദ്യക്കുപ്പികൾ നശിപ്പിക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. ഈ സർട്ടിഫിക്കറ്റ് കോടതി വിചാരണ സമയത്ത് ഡോക്യുമെന്ററി തെളിവായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button