IndiaLatest

കുത്തനെയുള്ള മല അനായാസം കയറി സന്ന്യാസി

“Manju”

സുരക്ഷാ ഉപകരണങ്ങളുടെ ഒന്നും സഹായമില്ലാതെ കുത്തനെയുള്ള മല കയറുന്ന ഒരു സന്ന്യാസിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.
അതിശയിപ്പിക്കുന്ന കാര്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വീഡിയോ പലരും പങ്കു വയ്‌ക്കുന്നത്. തന്‍സു യെഗന്‍ എന്നയാളാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
സുരക്ഷാ ഉപകരണങ്ങളുമായി മല കയറുന്ന മറ്റൊരു വ്യക്തിയാണ് ഈ സന്ന്യാസിയുടെ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് വളരെ അനായാസമായിട്ടാണ് സന്ന്യാസി കുത്തനെയുള്ള മല കയറുന്നത്. കാണുന്നവരില്‍ ഏറെ അത്ഭുതമുണ്ടാക്കിക്കൊണ്ടാണ് സന്ന്യാസി അതിവേഗം മല കയറുന്നത്. അതേസമയം തൊട്ടടുത്തുള്ള വ്യക്തി കയറില്‍ പിടിച്ച്‌ മുകളിലേക്ക് കയറാന്‍ ബുദ്ധിമുട്ടി നില്‍ക്കുകയാണെന്നും വ്യക്തമാണ്.

 

Related Articles

Back to top button