InternationalLatest

മത്സ്യത്തിന്റെ കുത്തേറ്റ് വൃദ്ധ ഗുരുതരാവസ്ഥയില്‍

“Manju”
 
മയാമി : ഫ്ലോറിഡയില്‍ വെള്ളത്തില്‍ നിന്ന് കുതിച്ചുചാടി 73കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ 50 കിലോയോളം ഭാരമുള്ള കൂറ്റന്‍ സെയ്‌ല്‍ഫിഷ്. തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടില്‍ സഞ്ചരിക്കവെ കാതറിന്‍ പെര്‍കിന്‍സ് എന്ന മേരിലാന്‍ഡ് സ്വദേശിനിയ്ക്കാണ് മത്സ്യത്തിന്റെ കുത്തേറ്റത്.
ഇവരുടെ രണ്ട് സുഹൃത്തുക്കള്‍ ബോട്ടില്‍ നിന്ന് സെയ്‌ല്‍ഫിഷിനെ പിടികൂടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, സെയ്‌ല്‍ഫിഷ് ബോട്ടിന് നേരെ കുതിച്ച്‌ ചാടുകയും കാതറിന്റെ ശരീരത്തില്‍ തന്റെ കൊമ്ബു കൊണ്ട് ആഴത്തില്‍ കുത്തുകയുമായിരുന്നു.
ഫ്ലോറിഡയിലെ പാം ബീച്ചിന് 2 മൈല്‍ അകലെയുള്ള കടല്‍ ഭാഗത്ത് വച്ചായിരുന്നു സംഭവം. ഈ തീരത്തോട് ചേര്‍ന്നുള്ള സ്റ്റുവാര്‍ട്ട് പട്ടണം ലോകത്തെ സെയ്‌ല്‍ഫിഷുകളുടെ തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. നിലവില്‍ കാതറിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button